പെരുന്നാള്‍ ദിനത്തില്‍ വിദ്യാഭ്യാസ അനുമോദനവുമായി വാര്‍ഡ് മെമ്പര്‍

അജാനൂര്‍: അജാനൂര്‍ ഗ്രാമപഞ്ചായത്ത് പതിനേഴാം വാര്‍ഡ് മെമ്പര്‍ ഖാലിദ് അറബിക്കാടത്ത് തന്റെ വാര്‍ഡില്‍ വിദ്യാഭ്യാസം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2025,26 പ്‌ളസ് 2 പരീക്ഷയില്‍ ഫുള്‍ എ പ്‌ളസ് കരസ്ഥമാക്കിയ
തനീഷ ജെബിന്‍ സത്താര്‍ എന്ന കുട്ടിയെ പെരുന്നാള്‍ ദിനത്തില്‍ അനുമോദനം നല്‍കി ആദരിച്ചു.
വാര്‍ഡില്‍ വിദ്യാഭ്യാസ ഉയര്‍ച്ചക്കായി പ്രോല്‍സാഹനവും സഹായവും ചൈത് കുട്ടികളെ ഉന്നതിയിലേക്ക് എത്തിക്കുക എന്ന കാഴ്ച്ചപ്പാടുമായി മുന്നോട്ട് കൊണ്ട് പോവുക എന്ന ലക്ഷ്യo മുന്‍നിര്‍ത്തിയാണ് ഇങ്ങനെയുള്ള അനുമോദനം സംഘടിപ്പിക്കുന്നതെന്ന് മെമ്പര്‍ പറഞ്ഞു. ചടങ്ങില്‍ മണ്ഡലം മുസ് വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡന്റ സി.എച്ച് സുലൈമാന്‍,സര്‍ സയ്യി കോളേജ് ചെയര്‍മാന്‍ എം.ബി.എം അഷറഫ്.ഫസലു റഹ്മാന്‍ കെ.കെ.
അഹമ്മദ് അഷറഫ് ഹന്ന,പി എം എ അസീസ്,അഷറഫ് ചോട്ട,മുഹമ്മദ് കുഞ്ഞി എം എം കെ,അബൂബക്കര്‍ കെ.കെ കുട്ടിയുടെ പിതാവ് സത്താര്‍ ഇസ്ഹാഖ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

error: Content is protected !!