ഇ.ഡി റെയിഡ്: പുതിയകോട്ടയില്‍ റോഡ് ഉപരോധിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയടക്കം വീടുകളിലെ ഇ.ഡി റെയിഡില്‍ പ്രതിഷേധിച്ച് കുന്നുമ്മലില്‍ നിന്ന് പ്രകടനവുമായി പുതിയകോട്ടയില്‍ എത്തിയ ശേഷം റോഡ് ഉപരോധിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം വി വി രമേശന്‍, സി പി എം നേതാക്കളായ
എം പൊക്ലന്‍, എം രാഘവന്‍, കാറ്റാടി കുമാരന്‍, മ!ൂലകണ്ടം പ്രഭാകരന്‍, കെ.സബീഷ്, സുഹാഷ്, ഗിനിഷ് വെള്ളിക്കോത്ത്, സനീഷ് കിഴക്കുംകര, വിപിന്‍ ബല്ലാത്ത്, പി കെ നിഷാന്ത് തുടങ്ങി കണ്ടാലറിയാവുന്ന മുപ്പതോളം പേര്‍ക്കെതിരാണ് കേസ്.അനുമതി ഇല്ലാതെ പ്രകടനം നടത്തുകയും നിയമാനുസൃത ആജ്ഞ ലംഘിച്ച് പുതിയകോട്ട താലൂക് ഓഫീസിന് മുന്‍വശം കാഞ്ഞങ്ങാട് നീലേശ്വരം റോഡില്‍ കൂട്ടം കൂടി നിന്നു ഗതാഗതം തടസ്സപ്പെടുത്തുകയും താലൂക്ക് ഓഫീസിന് മുന്‍വശം സ്ഥാപിച്ചതായ മുഖ്യമന്ത്രി വി ഡി സതീശന്റെ ചിത്രം പതിച്ച ബാനര്‍ കീറി നശിപ്പിക്കുകയും മറ്റും ചെയ്തതിനാണ് ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.

 

error: Content is protected !!