കേരള കര്‍ഷകസംഘം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: കേന്ദ്ര ഗവണ്‍മെന്റിന്റെ തുടര്‍ച്ചയായുള്ള രാസവള വിലവര്‍ദ്ധനവിലും പെട്രോള്‍, ഡീസല്‍, പാചകവാതക വില വര്‍ദ്ധനവിലും പ്രതിഷേധിച്ച് കേരള കര്‍ഷകസംഘം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി ബസ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. പൊതുയോഗം കര്‍ഷകസംഘം കാസര്‍ഗോഡ് ജില്ല വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകസംഘം കാഞ്ഞങ്ങാട് ഏരിയ പ്രസിഡണ്ട് പി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ. വി. സുരേന്ദ്രന്‍, എന്‍. ഗോപി, പി. ജ്യോതിബസു എന്നിവര്‍ സംസാരിച്ചു. കെ. വിശ്വനാഥന്‍ സ്വാഗതം പറഞ്ഞു

 

error: Content is protected !!