സംസ്ഥാന സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് സംസ്ഥാന ക്യാമ്പില്‍ വീണ്ടും ഒന്നാം സ്ഥാനവുമായി കാസര്‍കോട് ടീം

കാഞ്ഞങ്ങാട്: തിരുവനന്തപുരം വി പി എസ് മലങ്കര ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വെങ്ങാന്നൂരില്‍ കഴിഞ്ഞ ഒരാഴ്ചയായി നടന്നുവരുന്ന സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് സഹവാസ ക്യാമ്പിന്റെ സമാപന ദിവസമായ ഇന്നലെ നടന്ന പാസിംഗ് ഔട്ട് പരേഡിലാണ് മികച്ച എസ്പിസി ജില്ലയായും മികച്ച എസ് പി സി പ്ലാട്ടൂണ്‍ ആയും കാസര്‍കോടിനെ തിരഞ്ഞെടുത്തത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 30 പ്ലാട്ടൂനുകളില്‍ 930 കുട്ടികള്‍ പരേഡില്‍ പങ്കെടുത്തു. കാസര്‍കോട് ജില്ലാ പോലീസ് മേധാവി വിജയ് ഭരത് റെഡ്ഡി ഐപിഎസ്, അഡിഷണല്‍ എസ്പി. സി.എം. ദേവദാസന്‍ എന്നിവരുടെ മാര്‍ഗ നിര്‍ദ്ദേശത്തിലാണ് സംസ്ഥാന ക്യാമ്പില്‍ പങ്കെടുത്തത്. പരേഡില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അഭിവാദ്യം സ്വീകരിച്ചു. സംസ്ഥാന പോലീസ് മേധാവി രവത എ ചന്ദ്രശേഖര്‍ ഐ പി.എസ് , എ ഡി ജി പി എസ് ശ്രീജിത്ത് ഐ പി.എസ് , സംസ്ഥാന നോഡല്‍ ഓഫീസര്‍ അജിതാബീഗം ഐപിഎസ് എന്നിവരും പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു. ലഹരിക്കെതിരെ തൂഫാന്‍ പദ്ധതിയുമായി സഹകരിച്ചു പോരാടാന്‍ ആഭ്യന്തരമന്ത്രി കേഡറ്റുകളോട് ആവശ്യപ്പെട്ടു. കൂടാതെ അടുത്തവര്‍ഷം മുതല്‍ എസ് പി സി പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന ജില്ലക്ക് ഹോംമിനിസ്റ്റേഴ്‌സ് ട്രോഫി നല്‍കുമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് അഡീഷണല്‍ നോഡല്‍ ഓഫീസര്‍ ടി.തമ്പാന്‍, സോഷ്യല്‍ പോലീസിംഗ് കോഡിനേറ്റര്‍ പി.കെ. രാമകൃഷ്ണന്‍, ഡ്രില്‍ ഇന്‍സ്റ്റര്‍ക്ടര്‍മാരായ പി.കെ. ആനന്ദകൃഷ്ണന്‍,പ്രദീപന്‍ കോതോളി, കെ.അമൃത, എം എസ് .അപര്‍ണ,ശ്യാം കൃഷ്ണന്‍,നിതീഷ്, അധ്യാപകരായ ഇ.ജെ. ഹരികൃഷ്ണന്‍, ടി. ഹസീന, എം.ധന്യ എന്നിവരുടെ നേതൃത്വത്തിലാണ് 42 ഓളം കുട്ടികള്‍ സംസ്ഥാന സഹവാസ ക്യാമ്പ് ഐക്യ 2026 പങ്കെടുത്തത്.

 

error: Content is protected !!