കാസര്‍കോട് /വിദ്യാനഗര്‍:കാറില്‍ കടത്തുകയായിരുന്ന 18 ഗ്രാം എംഡിഎംഎയുമായി രണ്ടു പേരെ പോലീസ് പിടികൂടി. മുട്ടത്തൊടി സന്തോഷ് നഗര്‍ കുഞ്ഞിക്കാനത്തെ മുഹമ്മദ് അന്‍ഷീദ് (26), ചെര്‍ക്കളയിലെ തായല്‍ ഹൗസില്‍ സി.അബ്ദുള്‍ കാദര്‍ (27) എന്നിവരെയാണ് വിദ്യാനഗര്‍ എസ്. ഐ. എസ്. അനൂപും സംഘവും ഡാന്‍സാഫ് സ്‌ക്വാഡും ചേര്‍ന്ന് അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രി 10.25 മണിക്ക് ഹിദായത്ത് നഗറില്‍ വെച്ചാണ് കെ.എല്‍. 14. എ.എഫ്. 1312 നമ്പര്‍ കാറില്‍ കടത്തി കൊണ്ടുവന്ന 18 ഗ്രാം എംഡിഎംഎയുമായി പ്രതികള്‍ പോലീസ് പിടിയിലായത്. പ്രതികളില്‍ നിന്നും ആപ്പിള്‍ ഐഫോണ്‍ ഉള്‍പ്പെടെ മൂന്നു ഫോണുകളും കാറും പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് സംഘത്തില്‍ എസ്.ഐ ഉമേശന്‍ ,എ എസ് ഐ പ്രദീപ് കുമാര്‍ , പോലീസ് ഓഫീസര്‍മാരായ ശ്രീജിത്ത്, പ്രജിത്ത് എന്നിവരും ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ ഷൈജു, മുഹമ്മദ് ആരിഫ്, ഉണ്ണികൃഷ്ണന്‍, സനൂപ് ,വിജീഷ് കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.
