ലോക മുലയൂട്ടല്‍ വാരാചരണം: സമാപന പരിപാടി സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് : ഓഗസ്റ്റ് 1 മുതല്‍ 7 വരെ ആചരിക്കുന്ന ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ജില്ലാതല സമാപന പരിപാടിയുടെ ഉദ്ഘാടനം പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ബി എ ഷാഫി നിര്‍വഹിച്ചു. പെരിയ കുടുംബാരോഗ്യ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ എ. സന്തോഷ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ആര്‍. രതീഷ്, പെരിയ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി. ജി. രമേശ്, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ പി. പി.ഹസീബ്, ജില്ലാ എം. സി. എച്ച്. ഓഫീസര്‍ സ്റ്റെല്ല ജോസഫ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബിജു ബാലുശ്ശേരി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം. വി. അശോകന്‍ എന്നിവര്‍ സംസാരിച്ചു. ഐ. സി. ഡി. എസ്. കാഞ്ഞങ്ങാട് ശിശു വികസന പദ്ധതി ഓഫീസര്‍ കെ. ബീന സ്വാഗതവും ഐ. സി. ഡി. എസ്. സൂപ്പര്‍വൈസര്‍ ടി. എം. ഗ്രീഷ്മ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് നടന്ന ബോധവല്‍ക്കരണ സെമിനാറില്‍ കുടുംബാരോഗ്യ കേന്ദ്രം പെരിയ അസിസ്റ്റന്റ് സര്‍ജന്‍ ഡോ. സി. വി .ദിവ്യ, ജില്ലാ മാനസികാരോഗ്യ പരിപാടി നോഡല്‍ ഓഫീസര്‍ ഡോ. ശ്രീജിത്ത് കൃഷ്ണന്‍ എന്നിവര്‍ ക്ലാസ്സെടുത്തു. അങ്കണവാടി പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു. കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), വനിതാ ശിശു വികസന വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

 

error: Content is protected !!