കരിന്തളം :ഹിരോഷിമ ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ സന്ദേശവുമായി കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്‌ക്കുള്‍ കുട്ടികള്‍ അണിനിരന്നു. വൈവിധ്യമാര്‍ന്ന പരിപാടികളുടെയാണ് ഹിരോഷിമ ദിനം ആചരിച്ചത്. രാവിലെ സ്‌കൂള്‍ അസംബ്ലിയില്‍ വെച്ച് പിടിഎ പ്രസിഡണ്ട് എ വി ബിജു പരിപാടി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബൈജു മാസ്റ്റര്‍ കുട്ടികള്‍ക്ക് യുദ്ധവിരുദ്ധ സന്ദേശം നല്‍കി. സ്റ്റാഫ് സെക്രട്ടറി കെ ബിനു യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് കുട്ടികള്‍ അണിനിരന്ന യുദ്ധവിരുദ്ധ റാലിയും യുദ്ധത്തിനെതിരെ എന്റെ കയ്യൊപ്പ് എന്ന പരിപാടിയും സംഘടിപ്പിച്ചു. പരിപാടികള്‍ക്ക് അധ്യാപകരായ പി വി ഇന്ദുലേഖ , ഇ ദീപ , സിന്ധു രാമചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
