കാഞ്ഞങ്ങാട്: പബ്ലിക് സര്‍വീസ് സഹകരണ സംഘം ഏര്‍പ്പെടുത്തിയ നവമുദ്ര കഥാ പുരസ്കാരത്തിന് ബാലഗോപാലന് കാഞ്ഞങ്ങാട് അര്‍ഹനായി. ‘അമ്മിണി വിസ്കി’ എന്ന കഥയ്ക്കാണ് പുരസ്കാരം. പടന്നക്കടപ്പുറം ജി.എഫ്.വി.എച്ച്.എസ്.എസ്. ജീവനക്കാരനാണ് അദ്ദേഹം. ?ജി.എച്ച്.എസ്. തച്ചങ്ങാട് അധ്യാപിക സുനിമോള്‍ ബളാല്‍, ഹോസ്ദുര്‍ഗ് കടപ്പുറം ജി.യു.പി.എസ്. അധ്യാപകന് അനില്‍ നീലാംബരി എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ പ്രോത്സാഹന സമ്മാനങ്ങള്‍. സഹകരണ സംഘത്തിന്റെ നവീകരിച്ച റൂമുകളുടെ ഉദ്ഘാടനം ഓഗസ്റ്റ് 7 വെള്ളിയാഴ്ച ഉച്ചയ്ക്ക് 3:30-ന് കാഞ്ഞങ്ങാട് നഗരസഭാ ചെയര്മാന് വി.വി. രമേശന് നിര്‍വ്വഹിക്കും. സംഘം പ്രസിഡന്റ് കെ വി രാജേഷ് അധ്യക്ഷനാകും. കാസര്‍കോട് ജില്ല ജോയിന്റ് രജിസ്ട്രാര്‍ സതീഷ് ചന്ദ്രന് കെ വി അസിസ്റ്റന്റ് രജിസ്ട്രാര്‍ ബിന്ദുമോള്‍ എന്‍ ആര് എന്നിവര്‍ പങ്കെടുക്കും. ചടങ്ങില്‍ വെച്ച് ജേതാക്കള്‍ക്കുള്ള പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.
