സ്വകാര്യ സ്ഥലത്ത് മാലിന്യം തള്ളി; ഇന്ത്യന്‍ ബാങ്കിന് പിഴയിട്ട് പഞ്ചായത്ത്

ഇരിയ : സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് മാലിന്യം തള്ളിയെന്ന പരാതിയില്‍ 50,000 രൂപ പിഴയടച്ച് ഇന്ത്യന്‍ ബാങ്ക്. കോടോം ബേളൂര്‍ ഗ്രാമപ്പഞ്ചായത്തിലെ എണ്ണപ്പാറ പുളിയനടുക്കുത്ത സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് കാഞ്ഞങ്ങാട്ടെ ഇന്ത്യന്‍ ബാങ്ക് ശാഖാ അധികൃതര്‍ മാലിന്യം തള്ളിയത്. കഴിഞ്ഞ ദിവസം നടക്കാനിറങ്ങിയ സ്ഥലമുടമയുടെ മകനാണ് സ്ഥലത്തിന്റെ ഒരു ഭാഗത്ത് വലിയ തോതില്‍ നിര്‍മാണാവശിഷ്ടങ്ങളും പ്ലാസ്റ്റിക്, കട ലാസ് മാലിന്യങ്ങളും തള്ളിയത് കണ്ടത്.
വീട്ടുകാര്‍ പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഒ.വി. സുമിത്രനെ വിവരമറിയിച്ചു. തുടര്‍ന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മാലിന്യങ്ങള്‍ ഇന്ത്യന്‍ ബാങ്കിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. അതിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ട് അടിയന്തരമായി മാ ലിന്യം നീക്കാന്‍ പഞ്ചായത്ത് നിര്‍ദേശം നല്ലി. സ്ഥലമുടമയുടെ മകന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് രേഖാമൂലം പരാതി നല്‍കി.അതിന്റെ അടിസ്ഥാനത്തില്‍ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് നിയമ പ്രകാരം 50,000 രൂപ പിഴയടക്കാനും മാലിന്യം അടിയന്തരമായി നീക്കം ചെയ്യാനും അംഗീകൃത ഏജന്‍സിക്ക് തരംതിരിച്ച് കൈമാറാനും നിര്‍ദേശം നല്‍കി. തുടര്‍ ന്ന് ബാങ്ക് അധികൃതര്‍ മാലിന്യം നീക്കുകയും 50,000 രൂപ പഞ്ചായ ത്തില്‍ പിഴയടക്കുകയുമായിരുന്നു.
പൊതു, സ്വകാര്യ സ്ഥലങ്ങളില്‍ അനധികൃതമായി മാലിന്യം തള്ളിയാല്‍ വ്യക്തികളായാലും സ്ഥാപനങ്ങളായാലും കര്‍ശന നട പടിയുണ്ടാകുമെന്നും മാലിന്യം തള്ളുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ആരോഗ്യ വിഭാഗത്തേയോ പഞ്ചായത്തിനെയോ അറിയിക്കണ മെന്നും പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് കുഞ്ഞിക്കണ്ണന്‍ വരയിലും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഒ.വി. സുമിത്രനും അറിയിച്ചു.

 

error: Content is protected !!