കരിന്തളം: എസ് കെ ജി എം എയുപി സ്കൂള്‍ കുമ്പളപ്പള്ളിയില്‍ സ്കൂള്‍ കലോത്സവത്തിന് തുടക്കമായി. കലോത്സവത്തിന്റെ ഉദ്ഘാടനം പ്രശസ്ത നൃത്താധ്യാപികയും പൂര്‍വ്വ വിദ്യാര്‍ത്ഥിനിയുമായ രേഷ്മ ഭരതന് നിര്‍വ്വഹിച്ചു. സ്കൂള്‍ പിടിഎ പ്രസിഡന്റ് ബിജു കൂടോല് അധ്യക്ഷത വഹിച്ചു. പിടിഎ വൈസ് പ്രസിഡന്റ് ബൈജു കൂലോത്ത് , എം പി ടി എ പ്രസിഡന്റ് ജോസ്ലിന് ബിനു , എം പി ടി എ വൈസ് പ്രസിഡന്റ് രമ്യ സാജന്, സീനിയര്‍ അസിസ്റ്റന്റ് ഇന്ദുലേഖ പി വി , സ്റ്റാഫ് സെക്രട്ടറി ബിനു കെ, സ്കൂള്‍ ലീഡര്‍ മുഹീന് എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര് കെ പി ബൈജു സ്വാഗതവും കലോത്സവ കമ്മിറ്റി കണ്‍വീനര്‍ കൃപ ജ്യോതി നന്ദിയും പറഞ്ഞു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന കുട്ടികളുടെ വിവിധ പരിപാടികള്‍ അരങ്ങേറും.
