തിരുവനന്തപുരം:മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ലോകകേരള സഭ പിരിച്ചുവിടുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. മന്ത്രിസഭാ യോഗത്തിന് ശേഷം വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതിന് പകരം ബദല്‍ സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെമഴക്കെടുതിയില് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 8 ലക്ഷം ധനസഹായം നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു.
ഹെലികോപ്റ്റര്‍ യാത്രാ വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശന്.അടിയന്തര സാഹചര്യങ്ങളില്‍ സ്വകാര്യ വ്യക്തികളുടെ വിമാനങ്ങള്‍ ഉപയോഗിക്കുന്നത് പതിവാണെന്നുംസര്ക്കാരിന് ഒരു രൂപ പോലും ചെലവായിട്ടില്ലെന്നുംമുഖ്യമന്ത്രി പറഞ്ഞു.എന്നാല്‍,യാത്രയുടെ സ്പോണ്സര് ആരാണെന്ന്അദ്ദേഹം വെളിപ്പെടുത്തിയില്ല. മുന്‍പും കേരളത്തിലെ മുഖ്യമന്ത്രിമാരും മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാരും സമാന രീതിയില്‍ ഹെലികോപ്റ്റര്‍ യാത്ര ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത്തരത്തില്‍ യാത്രകള്‍ നടത്തിയിട്ടുണ്ടെന്ന് കരുതി വാഹന ഉടമകളുടെ പേര് വെളിപ്പെടുത്തണമെന്ന് നിര്‍ബന്ധമില്ലെന്ന് വി.ഡി. സതീശന്‍പറഞ്ഞു.
ലോക കേരളസഭ പിരിച്ചുവിടും, പകരം പുതിയ സംവിധാനം; ഹെലികോപ്റ്റര്‍ യാത്രയുടെ സ്പോണ്സര് ആരെന്ന് വെളിപ്പെടുത്താതെ മുഖ്യമന്ത്രി
