കാഞ്ഞങ്ങാട്: അജാനൂര്‍ കടപ്പുറം ഹാര്‍ബര്‍ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി.
മുഖ്യമന്ത്രി വി.ഡി. സതീശന്റെ സാന്നിധ്യത്തില്‍ കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന്, കുറുമ്പ ഭഗവതി ക്ഷേത്ര പ്രധാന സ്ഥാനികന് അമ്പാടി കാരണവര്‍, കണ്ണന് കാരണവര്‍, ക്ഷേത്ര പ്രസിഡന്റ് സുഹാസ്, കൊത്തിക്കാല്‍ ജുമാ മസ്ജിദ് പ്രസിഡന്റ് ഹസന് ഹാജി, അഷ്റഫ് എന്നിവര്‍ സംയുക്തമായാണ് മുഖ്യമന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്തത്. ഹാര്‍ബര്‍ യാഥാര്‍ത്ഥ്യമാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് കൃത്യമായ ഉറപ്പ് ലഭിച്ചതായി പ്രതിനിധികള്‍ അറിയിച്ചു.
