കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല സംസ്‌കൃത അക്കാദമിക് കൗണ്‍സില്‍ സംസ്‌കൃതദിനാഘോഷം സംഘടിപ്പിച്ചു; അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. വി . തുളസി ഉദ്ഘാടനം ചെയ്തു

മാവുങ്കാല്‍: പൊതു വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശാനുസാരം കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല സംസ്‌കൃത അക്കാദമിക് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംസ്‌കൃതദിനാഘോഷം സംഘടിപ്പിച്ചു.സ്വാമി രാംദാസ് മെമ്മോറിയല്‍ ഗവ. ഹയര്‍സെക്കന്‍ഡറി രാംനഗറില്‍ വെച്ച് നടന്ന പരിപാടി അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. വി . തുളസി ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ഡി ഇ ഒ രാഹുല്‍ എ. രാജ് (കെ എ എസ്) അധ്യക്ഷത വഹിച്ചു. സംസ്‌കൃത പണ്ഡിതന്‍ നന്ദകുമാര്‍ അരവത്തിനെ യോഗത്തില്‍ ആദരിച്ചു. ഹോസ്ദുര്‍ഗ് എ ഇ ഒ . എ സുരേന്ദ്രന്‍ മീലിയാട്ട്, വിദ്യാലയത്തിലെ ഹെഡ്മിസ്ട്രസ് സബിത , പ്രിന്‍സിപ്പാള്‍ പി. എന്‍. നിഷ , പി .ടി .എ . പ്രസിഡന്റ് കെ. മോഹനന്‍, മദര്‍ പിടിഎ പ്രസിഡന്റ് പി വി .രേഷ്മ, സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി ടി. കൃഷ്ണന്‍ മാസ്റ്റര്‍, സംസ്‌കൃതം അധ്യാപിക രതി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല അക്കാദമിക്ക് കൗണ്‍സില്‍ സെക്രട്ടറി പദ്മകുമാര്‍ സ്വാഗതവും കെ. അരുണ്‍കുമാര്‍ നന്ദിയും പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കായി വിവിധങ്ങളായ സംസ്‌കൃത കലാപരിപാടികളും നടന്നു.

 

error: Content is protected !!