പള്ളിക്കര കടപ്പുറത്ത് തോണി മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്

ബേക്കല്‍: മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരുന്നതിനിടയില്‍ കൂറ്റന്‍ തിരയടിച്ച് തോണിമറിഞ്ഞ്
മൂന്ന് പേര്‍ക്ക് പരിക്ക്. പള്ളിക്കര കടപ്പുറത്ത് അമലോല്‍പ്പവ മാത എന്ന തോണിയാണ് ഇന്നലെ വൈകിട്ട് അപകടത്തില്‍പ്പെട്ടത്. വലയും രണ്ട് യന്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും നഷ്ടപ്പെട്ടു. പള്ളിക്കര മിഷന്‍ കോളനിയിലെ ദയൂസ് (40) , വിനോദ് (30) , ബില്‍ഗേഷ് (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തോണിയില്‍ 11 പേര്‍ ഉണ്ടായിരുന്നു. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്ന് ഉടമ പറഞ്ഞു.

 

error: Content is protected !!