കാഞ്ഞങ്ങാട്: കാസര്‍കോട് റവന്യൂ ജില്ലാ ടിടിഐ / അധ്യാപക കലോത്സവം ആഗസ്റ്റ് 10, 11 തീയതികളില്‍ പടന്നക്കാട് എസ് എന്‍ ടി ടി ഐ യില്‍വെച്ച് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 10ന് രാവിലെ 9. 30ന് ജില്ലാവിദ്യാഭ്യാസ ഉപ ഡയറക്ടര്‍ പി വി റഫീഖ് പതാക ഉയര്‍ത്തും. 11 30ന് കാഞ്ഞങ്ങാട് എംഎല്‍എ അഡ്വ. ഗോവിന്ദന് പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാനും നഗരസഭാ ചെയര്‍മാനുമായ വിവി രമേശന്
അധ്യക്ഷനാകും. ഡയറ്റ് കാസര്‍കോട് പ്രിന്‍സിപ്പാള്‍ ഡോ. രഘുരാമ ഭട്ട്, എസ് എന്‍ ഐ ടി ഇ മനേജര്‍ കെ വി .
പ്രസാദ് എന്നിവര്‍ മുഖ്യാതിഥിയാവും. 250 ഓളം അധ്യാപക/വിദ്യാര്‍ത്ഥികള്‍ വിവിധ മല്‍സരങ്ങളില്‍ പങ്കെടുക്കും. 11 ന് വൈകിട്ട് 3 30ന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം ഉദ്ഘാടനം ചെയ്യും. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ലത ബാലകൃഷ്ണന് അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ അര്ജുന് പാണ്ഡ്യയന് ഐ എ എസ്. സമ്മാന ങ്ങള് വിതരണം ചെയ്യും.വാര്‍ത്താസമ്മേളനത്തില്‍ സംഘാടകര്‍ സമിതി ചെയര്മാന് വി. വി. രമേശന് , കണ്‍വീനര്‍ പി. ലത,പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സി. എം. സുരേഷ് കുമാര്‍, കെ. കെ. സിന്ധു, ഒ. പ്രതീഷ് എന്നിവര്‍ സംബന്ധിച്ചു.
