കാഞ്ഞങ്ങാട്: വ്യാപാരി വ്യവസായി സമിതി ഉദുമ ഏരിയ സമ്മേളനം 9ന് ബേക്കല്‍ കോട്ടയ്ക്ക് സമീപമുള്ള ഓക്‌സ് റെസിഡന്‍സിയിലെ ടി മുഹമ്മദ് കുഞ്ഞി ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 9 ന് രജിസ്‌ട്രേഷന്‍. 10 ന് സംസ്ഥാന വൈസ് പ്രസിഡന്റ് എം. അബ്ദുല്‍ ഗഫൂര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.
ചെമ്മനാട് , പള്ളിക്കര, ഉദുമ പഞ്ചായത്തിലെ 11 ഏരിയ കമ്മിറ്റിയില്‍ നന്നായി 1000 ഓളം അംഗങ്ങളാണ് സംഘടനക്കുള്ളത്. ഇതില്‍ തെരഞ്ഞെടുക്കപ്പെട്ട 150 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
വ്യാപാരി മിത്ര കുടുംബ സഹായ ഫണ്ട് ഉദ്ഘാടനവും നടക്കും.ജില്ലാ സമ്മേളനം സെപ്റ്റംബര്‍ 27,28 തീയതികളില്‍ ചെറുവത്തൂരിലാണ്‌നടക്കുക. പ്രസിഡന്റ് ദിവാകരന്‍ ആറാട്ട് കടവ്, കണ്‍വീനര്‍ ടി സി സുരേഷ്,സെക്രട്ടറി ഇന്‍ ചാര്‍ജ് അഷറഫ് മുതിയക്കാല്‍,പബ്ലിസിറ്റി ചെയര്‍മാന്‍ വി .കെ . ഗോപാലന്‍, ബി കെ മുഹമ്മദ് കുഞ്ഞി, ജഗദീഷ് ആറാട്ട് കടവ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
