മോര്‍ബിസ് പ്രിന്റ് ആന്റ് ഗിഫ്റ്റ് കാഞ്ഞങ്ങാട് പ്രവര്‍ത്തനം ആരംഭിച്ചു; കാഞ്ഞങ്ങാട് മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് സി.കെ. ആസിഫ് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: ഐ മാക്‌സ് ഗ്രൂപ്പിന്റെ പുതിയ സംരംഭമായ മോര്‍ബിസ് പ്രിന്റ് ആന്റ് ഗിഫ്റ്റ് എന്ന സ്ഥാപാനം കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡിന് പിറക്കു വശത്തുള്ള വുഡീസ് ഈസ് ടവറില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
കാഞ്ഞങ്ങാട് മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് സി.കെ. ആസിഫ് ഉദ്ഘാടനം ചെയ്തു. ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ മുന്‍ ജില്ലാ പ്രസിഡന്റ് കെ.സി അബ്രാഹാം, പ്രസ് ഫോറം സെക്രട്ടറി ബാബു കോട്ടപ്പാറ,
കാഞ്ഞങ്ങാട് മര്‍ച്ചന്റ് അസോസിയേഷന്‍ യൂത്ത് വിംഗ് പ്രസിഡന്റ് ഷെരീഫ് കമ്മാടം, റഷീദ് മാസ്റ്റര്‍ ആലക്കാട്
എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഏറ്റവും വേഗതയേറിയ അത്യാധുനിക കോപ്പിയര്‍ പ്രിന്റിംഗ്
കുറഞ്ഞ സമയത്തിനുള്ളില്‍ ലഭിക്കുമെന്നാണ് സ്ഥാപനത്തിന്റെ പ്രത്യേകത. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊജക്റ്റ് വര്‍ക്കുകള്‍ക്കായുള്ള എ 4 ബ്ലാക്ക് ആന്‍ഡ് വൈറ്റ് പ്രിന്റുകള്‍ ഉദ്ഘാടന ദിവസം മുതല്‍ ആദ്യത്തെ 100 പേര്‍ക്ക് (100 പേജ് വരെ) തികച്ചും സൗജന്യമായി നല്‍കും. ബള്‍ക്ക് പ്രിന്റിംഗ് , ഫോട്ടോഫ്രെയിം, മെമെന്റോസ് ബുക്ക് ബൈന്‍ഡിംഗ്, സ്‌പൈറല്‍ ബൈന്‍ഡിംഗ്, ഹാര്‍ഡ് ബൈന്‍ഡിംഗ്, വെഡ്ഡിംഗ് കാര്‍ഡുകള്‍, ഐഡി കാര്‍ഡ്, ബാഡ്ജുകള്‍ പ്രീ ഇങ്ക് സീല്‍ , ഗിഫ്റ്റ് പ്രിന്റ്, എല്‍ ഇ ഡി ഫ്രെയിം എ 3 എക്‌സ്പ്രസ് ലേസര്‍ പ്രിന്റ്,
ക്ലോത്ത് ബാനര്‍ പ്രിന്റ്, അക്രിലിക് ലേസര്‍ കട്ടിംഗ് എന്നിവയുടെ സേവനവും മോര്‍ബിസ് പ്രിന്റ്
ലഭ്യമാണെന്ന് സ്ഥാപന ഉടമകളായ എ.പി.ഷര്‍ജി, ശ്രീജിത്ത് കണ്ണോത്ത് എന്നിവര്‍ പറഞ്ഞു.

 

error: Content is protected !!