കാഞ്ഞങ്ങാട്: ജൂണ്‍ 1 ന് നടക്കുന്ന പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്കൂളും പരിസരവും ജനകീയ കൂട്ടായ്മയില്‍ ശുചീകരണം നടന്നു. പ്രവേശനോത്സവവുമായി ബന്ധപ്പെട്ട ആലോചനായോഗവും നടന്നു. പി.ടി.എ. മദര്‍.പി.ടി എ , സ്കൂള്‍ വികസനസമിതി അംഗങ്ങള്‍, അധ്യാപകര്‍ , ക്ലബ്ബ് പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി ആളുകള്‍ പങ്കെടുത്തു.
തുടര്‍ന്നു നടന്ന പ്രവേശനോത്സവ സംഘാടക സമിതി യോഗത്തില്‍ പി.ടി.എ വൈസ് പ്രസിഡന്റ് ബിജു മണലില്‍ അധ്യക്ഷത വഹിച്ചു . സംഘാടക സമിതി ചെയര്‍മാനായി കെ. വിശ്വനാഥനെ തിരഞ്ഞെടുത്തു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു വരുന്ന പൊതു അവധി ദിവസങ്ങളില്‍ നടത്താന്‍ യോഗം തീരുമാനിച്ചു.
