നീലേശ്വരം: കിഴക്കന്‍ കൊഴുവല്‍ എന്‍എസ്എസ് കരയോഗത്തിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം. ആഘോഷ പരിപാടികളുടെ ഉദ്ഘാടനത്തിന് മുന്നോടിയായി നീലേശ്വരം രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പരിസരത്ത് നിന്നും കിഴക്കന്‍ കൊഴുവല്‍ കരയോഗ മന്ദിരത്തിലേക്ക് വാദ്യഘോഷങ്ങളുടേയും അകമ്പടിയോടെ നടന്ന വിളംബര ഘോഷയാത്ര നടന്നു. ഉദ്ഘാടന ചടങ്ങ് തൃക്കരിപ്പൂര്‍ എംഎല്‍എ സന്ദീപ് വാര്യര്‍ ഉദ്ഘാടനം ചെയ്തു .ആഘോഷകമ്മിറ്റി ചെയര്‍മാന്‍ ഇടയില്ലം രാധാകൃഷ്ണന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ പി ഉദയഭാനു മുഖ്യാതിഥിയായി. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കരിച്ചേരി പ്രഭാകരന്‍ നായര്‍ മുഖ്യഭാഷണം നടത്തി. വര്‍ക്കിംഗ് ചെയര്‍മാനും കരയോഗ പ്രസിഡന്റുമായ രവീന്ദ്രന്‍ നായര്‍ കോറോത്ത് ആമുഖഭാഷണവും നടത്തി. നീലേശ്വരം മുന്‍സിപ്പല്‍ കൗണ്‍സിലര്‍ വി രാജം, ഹോസ്ദുര്‍ഗ് താലൂക്ക് യൂണിയന്‍ സെക്രട്ടറി പി ജയപ്രകാശ്, താലൂക്ക് യൂണിയന്‍ ഇന്‍സ്‌പെക്ടര്‍ രാജഗോപാലന്‍ നായര്‍ പടിഞ്ഞാറ്റം കൊഴുവല്‍, കരയോഗം പ്രസിഡന്റ് കെ പി ജയരാജന്‍ നായര്‍,പുതുക്കൈ കരയോഗം പ്രസിഡന്റ് നാരായണന്‍ നായര്‍ കെ, കരയോഗം വൈസ് പ്രസിഡന്റ് വിനോദ് കുമാര്‍ ആനിക്കില്‍ , വനിതാ സമാജം പ്രസിഡന്റ് ദാക്ഷായണി എറുവാട്ട് എന്നിവര്‍ സംസാരിച്ചു. കരയോഗം സെക്രട്ടറിയും ആഘോഷകമ്മറ്റി ജനറല്‍ കണ്‍വീനറുമായ പത്മനാഭന്‍ നായര്‍ മാങ്കുളം സ്വാഗതവും
കരയോഗം ജോ. സെക്രട്ടറി പ്രഭാകരന്‍ മുതിരക്കാല്‍ നന്ദിയും പറഞ്ഞു.
