ആയമ്പാറ ശ്രീ വിഷ്ണു കലാ കായിക വേദി ‘മികവുത്സവം ‘സംഘടിപ്പിച്ചു

പെരിയ: ആയമ്പാറ ശ്രീ വിഷ്ണു കലാ കായിക വേദി, ബാലവേദി കുട്ടികളുടെ ‘മികവുത്സവം 2026’സംഘടിപ്പിച്ചു.
ഫ്‌ളവേഴ്‌സ് ടോപ് സിംങ്ങര്‍ മഹിപാല്‍ ഉദ്ഘാടനം ചെയ്തു.ബാലവേദി പ്രസിഡന്റ് അനന്യ മധു അധ്യക്ഷത വഹിച്ചു.
ബി. ആര്‍. സി. ഹോസ്ദുര്‍ഗ് അധ്യാപിക സുമതി ടീച്ചര്‍ കുട്ടികള്‍ക്കുള്ള ക്രാഫ്റ്റ് വര്‍ക്ക് പഠിപ്പിച്ചു കൊടുക്കുകയും വിവിധ മേഖലകളില്‍ കഴിവ് തെളിച്ച കുട്ടികളെ കലാവേദി പ്രസിഡന്റ് വി. രാജന്‍ പള്ളമ്മല്‍ അനുമോദിച്ചു. വനിതാവേദി പ്രസിഡന്റ് സുജദിനേശന്‍, കോഡിനേറ്റര്‍ മനോജ്, ബാലവേദി കോഡിനേറ്റര്‍ എം. വേലായുധന്‍ തോക്കാനംവീട് എന്നിവര്‍ സംസാരിച്ചു. അനന്യ റെജിപണിക്കര്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!