പഠനോപകരണ വിതരണവും അനുമോദനവും സംഘടിപ്പിച്ചു

ഉദുമ: ആള്‍ കേരള മാര്‍ബിള്‍ ആന്റ് ടൈല്‍സ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി കാസര്‍കോട് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ പഠനോപകരണ വിതരണവും അനുമോദനവും സംഘടിപ്പിച്ചു. ഉദുമ വെസ്റ്റേണ്‍ പ്ലാസയില്‍ നടന്ന പരിപാടി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കുഞ്ഞിരാമന്‍ പാട്ടിക്കൊച്ചി ഉദ്ഘാടം ചെയ്തു. ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് കുഞ്ഞികൃഷ്ണന്‍ തൃക്കരിപ്പൂര്‍ അധ്യക്ഷത വഹിച്ചു. പത്താംതരത്തില്‍ എല്ലാവിഷയങ്ങളിലും എ പ്ലസ് നേടിയ കെ.എസ്.അനുരാജ്, കെ എസ് അനശ്വര, എന്‍എംഎംഎസ് ഉന്നത വിജയി ദിയ മനോജ്, അദിത്യ, ബിഎന്‍വി സംസ്ഥാനതല പരീക്ഷയില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ ടി.വി അശ്വദേവ് , ബിഎസി നേഴ്‌സിംഗില്‍ ഒന്നാം റാങ്ക് നേടിയ അര്‍ച്ചന ഗണേശ്, ശരീരസൗന്ദര്യ മത്സരത്തില്‍ മിസ്റ്റര്‍ കാസര്‍കോടായ സിദ്ധാര്‍ഥ് എന്നിവരെ അനുമോദിച്ചു. തൊഴിലാളികളുടെ 78 കുട്ടികള്‍ക്കുളള പഠനോപകരണ കിറ്റും വിതരണം ചെയ്തു. വെല്‍ഫയര്‍ ട്രഷറര്‍ ഉണ്ണിമാധവം തേജസ് പദ്ധതി വിശദീകരണവും ജില്ലാ ജനറല്‍ സെക്രട്ടറി മനേഷ് പി വി സംഘടനാ അവലോകനവും നടത്തി. സംസ്ഥാന കമ്മറ്റി അംഗം ഉമേശന്‍ ഉദുമ, ജില്ലാ വൈസ് പ്രസിഡന്റുമാരായ വിജയന്‍ അണിഞ്ഞ, ഗണേശന്‍ നീലേശ്വരം എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി രാജേഷ്‌കുമാര്‍ തൃക്കരിപ്പുര്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ ജയന്‍ മോനാച്ച നന്ദിയും പറഞ്ഞു.

 

error: Content is protected !!