ഡോ.എന്‍ പി രാജന്‍ മെമ്മോറിയല്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി നിര്‍ധന രോഗികളുടെ മക്കള്‍ക്ക് പഠന കിറ്റ് വിതരണം നടത്തി

കാഞ്ഞങ്ങാട്:സാന്ത്വന പരിചരണ മേഖലയില്‍ നിരവധിയായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ജനകീയ ഡോക്ടര്‍ എന്‍ പി രാജന്‍ മെമ്മോറിയല്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ഈ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി കാഞ്ഞങ്ങാട് നഗരസഭയിലെ 47 വാര്‍ഡുകളിലെയും നിര്‍ധന രോഗികളുടെ മക്കള്‍ക്ക് പഠനോപകരണ കിറ്റ് വിതരണം നടത്തി. കുട്ടികളുടെ പഠനത്തിന് ആവശ്യമായ ബാഗ്, കുട, നോട്ടുപുസ്തകങ്ങള്‍,പേന, പെന്‍സില്‍, ടിഫിന്‍ ബോക്‌സ് തുടങ്ങിയവയാണ് പഠനോപകരണങ്ങളും ഭക്ഷ്യധാന്യ കിറ്റ് 75 ഓളം കുട്ടികള്‍ക്ക് നല്‍കിയത്. സൊസൈറ്റി കെട്ടിടത്തില്‍ നടന്ന ചടങ്ങ് കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍മുഹമ്മദ് മുറിയനാവി ഉദ്ഘാടനം ചെയ്തു.ജില്ലാ ആശുപത്രി ഇ എന്‍ ടി ഡോ: നിത്യാനന്ദ ബാബു മുഖ്യാതിഥിയായി. ദീര്‍ഘകാലത്ത സേവനത്തിന് ശേഷം മെയ് 31ന് സര്‍വീസില്‍ നിന്നും വിരമിക്കുന്ന ഡോ:നിത്യാനന്ദ ബാബുവിനെ ആദരിച്ചു.സൊസൈറ്റി രക്ഷാധികാരി എം ശ്രീകണ്ഠന്‍ നായര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍മാരായ എന്‍ ഉണ്ണികൃഷ്ണന്‍,സെവന്‍ സ്റ്റാര്‍ അബ്ദുള്‍ റഹ്മാന്‍, മൊയ്തു പുഞ്ചാവി, ജീവകാരുണ്യ പ്രവര്‍ത്തക ജയ സിസ്റ്റര്‍ മംഗലത്ത്, സൊസൈറ്റി വൈസ് പ്രസിഡന്റു മാരായ പി വി ബാലന്‍, എം ദാക്ഷണി, ജോയിന്റ് സെക്രട്ടറി എന്‍ സുരേഷ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എം മനോജ് കുമാര്‍, ഹോം കെയര്‍ ലീഡര്‍ ഗോകുലാനന്ദന്‍ മോനാച്ച, പയ്യന്നൂര്‍ ഡി എസ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ശ്രീനാഥ് പയ്യന്നൂര്‍, സൊസൈറ്റി ജോയിന്‍ സെക്രട്ടറി പി നളിനി എന്നിവര്‍ സംസാരിച്ചു. സൊസൈറ്റി ജനറല്‍ സെക്രട്ടറി കെ ടി ജോഷിമോന്‍ സ്വാഗതവും ട്രഷറര്‍ സി കുഞ്ഞിരാമന്‍ നായര്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!