കാഞ്ഞങ്ങാട്: അധ്യായന വര്‍ഷത്തില്‍ സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി പെരിയ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സോയ ഉദ്ഘാടനം നിര്‍വഹിച്ചു. പി ടി എ പ്രസിഡന്റ് സത്യന്‍ മഠത്തില്‍, വൈസ് പ്രസിഡന്റ് ശശിധരന്‍ തന്നിത്തോട്, എസ് എം സി ചെയര്‍മാന്‍ വി.ഗോപാലന്‍ വി, പ്രിന്‍സിപ്പല്‍ വി എന്‍ ബിന്ദു മോള്‍, ഹെഡ്മിസ്‌ട്രെസ് സുമതി വിശ്വംഭരന്‍ മാസ്റ്റര്‍ പി, മദര്‍ പി ടി എ അംഗങ്ങള്‍, വിവിധ ക്ലബ് അംഗങ്ങള്‍, അധ്യാപകര്‍, എന്നിവര്‍ പങ്കെടുത്തു.
പെരിയ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സോയ ഉദ്ഘാടനം നിര്‍വഹിച്ചു
