കയ്യൂര്‍ : ഉദയഗിരി സമന്വയ പുരുഷ സ്വയം സഹായ സംഘത്തിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം നടന്നു .യോഗത്തില്‍ വെച്ച് അനുമോദനവും ആദരവും സംഘടിപ്പിച്ചു.സംഘം പ്രസിഡന്‍ഡ് എം.വി മോഹനന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി ടി.വി രാജഗോപാലന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ രാജന്‍ മാസ്റ്റര്‍ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. എസ് എസ് എല്‍ സി ഉന്നത വിജയം നേടിയ സംഘം മെമ്പര്‍മാരുടെ കുട്ടികളെ അനു മോദിച്ചു. അതോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മാതൃക പ്രവര്‍ത്തനം നടത്തി വരുന്ന സംഘം മെമ്പര്‍ ടി വി രതീഷിനെ ആദരിക്കുകയും ചെയ്തു. ജോ : സെക്രട്ടറി കെ പി ഗിരീഷ് നന്ദി പറഞ്ഞു. പുതിയ ഭാരവാഹികളായി എം. വി. മോഹനന്‍ (പ്രസിഡന്റ് ), കെ.വി സുരേശന്‍ (സെക്രട്ടറി ), രാജന്‍ മാസ്റ്റര്‍ (ട്രഷറര്‍), കെ സുജിത്ത് ( ജോ: സെക്രട്ടറി), കെ പി ഗിരീഷ് ( വൈസ് പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു,
