നടക്കാന്‍ ഇറങ്ങിയ യുവാവ് ട്രെയിനിടിച്ച് മരിച്ചു; കീഴൂര്‍ തെരുവത്തെ വി.നിനില്‍ കുമാര്‍ ആണ് മരിച്ചത്

ഉദുമ: കളനാട് റെയില്‍വേ സ്റ്റേഷന് സമീപം യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കീഴൂര്‍ തെരുവത്തെ ഇല്ലു എന്ന വി.നിനില്‍ കുമാര്‍ (36) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 8 മണിയോടെയാണ് നടക്കാനിറങ്ങിയ നിനില്‍ കളനാട് റെയില്‍വെ സ്റ്റേഷന് സമീപം വെച്ചാണ് ട്രെയിന്‍ തട്ടിയത്. അമ്മാവന്റെ കടയില്‍ ജോലി ചെയ്യുകയായിരുന്നു. വൈകുന്നേരങ്ങളില്‍ നടക്കാനിറങ്ങാറുള്ള യുവാവ് ഈ സമയം അബദ്ധത്തില്‍ ട്രെയിന്‍ തട്ടി മരിച്ചതാണെന്നാണ് കരുതുന്നത്. മേല്‍പ്പറമ്പ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. എല്ലാവര്‍ക്കും ഏറെ പ്രിയപ്പെട്ട ഇദ്ദേഹം അടുത്തുള്ള തറവാട്, കഴകത്തില്‍ കൃത്യമായി വര്‍ഷങ്ങളായി സന്ധ്യവിളക്ക് വയ്ക്കാറുള്ള അന്തിതിരിയന്‍ കൂടിയാണ്. കീഴൂര്‍ കളരി അമ്പലത്തില്‍ എല്ലാ കാര്യങ്ങളിലും നിറഞ്ഞ സാന്നിധ്യം ആണ് ഇദ്ദേഹം. അച്ഛന്‍: പരേതനായ വിജയന്‍ കീഴൂര്‍. മാതാവ്: കെ. നാരായണി. സഹോദരങ്ങള്‍: നിഷ മനോജ് (ലാബ് ഇന്‍സ്ട്രക്ടര്‍ കാസര്‍കോട് ജിവിഎച്ച്എസ്എസ്), നീന അനീഷ് (അധ്യാപിക സാ ആദിയ ദേളി), വി നിഷിത്ത്(ക്ലര്‍ക്ക് കാസര്‍കോട് സബ് ട്രഷറി).

 

error: Content is protected !!