കാഞ്ഞങ്ങാട്: അമേരിക്കയിലെ അസോസിയേഷന്‍ ഓഫ് സൈക്കോളജിക്കല്‍ സയന്‍സില്‍ മൂല്യ നിര്‍ണ്ണയ പാനലില്‍ തിരഞ്ഞെടുക്കപ്പെട്ട സുമേഷ് സുകുമാരനെ കാസര്‍കോട് ജില്ലാ റൈഫിള്‍ അസോസിയേഷന്‍
എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ ആദരിച്ചു. അസോസിയേഷന്‍ പ്രസിഡന്റും ജില്ലാ കളക്ടറുമായ അര്‍ജുന്‍ പാണ്ഡ്യന്‍ ഐ എ എസ് ഉപഹാരം നല്‍കി. ബേക്കല്‍ ഡി വൈ എസ് പി.എം പി ആസാദ്, അസോസിയേഷന്‍ ജില്ല സെക്രട്ടറി അഡ്വ. അബ്ദുല്‍ നാസര്‍, ജോയിന്റ് സെക്രട്ടറി രാജേന്ദ്രകുമാര്‍, ട്രഷറര്‍ ഫൈസല്‍ മറ്റു എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.
