സജിത്തിന്റെ സത്യസന്ധതക്ക് പെരിയ പൗരാവലിയുടെ ആദരം

പെരിയ:ഫോണിലൂടെ വിളിച്ച് പറഞ്ഞ് മാറ്റിവെച്ച ലോട്ടറി ടിക്കറ്റിന് 30 ലക്ഷത്തിന്റെ ഭാഗ്യമെത്തിയപ്പോഴും എടുത്തയാളിന് വിവരം നല്‍കിയ ലോട്ടറി സ്റ്റാള്‍ ഉടമക്ക് സത്യ സന്ധതയ്ക്ക് പെരിയയുടെ ആദരം.
പെരിയ ബസ്റ്റോപ്പിലെ കുലവന്‍ ലോട്ടറി സ്റ്റാള്‍ ഉടമ പാറപ്പള്ളി കുമ്പളയിലെ ടി.സ ജിത്തിനെയാണ് പെരിയയിലെ പൗരാവലി ആദരിച്ചത്. സജിത്തിനെ ബ്ലോക്ക് പഞ്ചായത്തംഗം സിന്ധു പദ്മനാഭന്റെ നേതൃത്വത്തില്‍ നാട്ടുകാരും പൊ തുപ്രവര്‍ത്തകരും പെരിയ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരും ലോട്ട റി സ്റ്റാളിലെത്തി അനുമോദിച്ചു. പെരിയ സര്‍വീസ് സഹകരണ ബാങ്ക് പ്രസി ഡന്റ് ടി.രാമകൃഷ്ണന്‍, പ്രമോദ് പെരിയ, സി.ശശിധരന്‍, ഗോപി ചാണവളപ്പില്‍, അനൂപ് കല്യോട്ട്, ജതീഷ് കായക്കുളം, സുമ കായക്കുളം എന്നിവര്‍ പങ്കെടുത്തു. സജിത്തിന്റെ സത്യസന്ധതയിലൂടെ തുണയായത് അര്‍ബുദരോ ഗചികിത്സ തേടുന്ന കുട്ടിയുടെ കുടുംബത്തിനാണ്. കേരള ഭാഗ്യക്കുറിയുടെ ബുധനാഴ്ച
നറുക്കെടുത്തെ ധനലക്ഷ്മി ടിക്കറ്റിന്റെ രണ്ടാംസമ്മാനം കുലവന്‍ ലോട്ടറി സ്റ്റാളില്‍ നിന്ന് വിറ്റ ടിക്കറ്റിന് ലഭിച്ചത്.
എന്നും ഫോണിലൂടെ വിളിച്ച് ലോട്ടറി ആവശ്യപ്പെടാറുള്ള ചാലിങ്കാല്‍ തടത്തിലെ ബിജുവിനു വേണ്ടി മാറ്റിവെച്ച ടിക്കറ്റിനായിരുന്നു രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ അടിച്ചത്. ബുധനാഴ്ച ലോട്ടറിഫലം വന്നപ്പോഴാണ് ബിജുവിനായി മാറ്റിവെച്ച ടിക്കറ്റിനാണ് 30 ലക്ഷം രൂപ സമ്മാനമടിച്ചതെന്ന് സജിത്തിന് വ്യക്ത മായത്. മറ്റൊന്നും ചിന്തിക്കാതെ ഉടന്‍ മകള്‍ അന്‍വിതയുടെ ചികി ത്സാ ആവശ്യവുമായി തിരുവനന്തപുരം ആര്‍.സി.സി.യിലായിരുന്നു ബിജുവിനെ വിളി വിവരമറിയിക്കുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് ചികിത്സാസഹായനിധി രൂപികരിച്ച് സഹായധനം സ്വ രൂപിച്ച് നല്‍കിയിരുന്നു. തു ടര്‍ചികിത്സയ്ക്ക് ഭീമമായ തുക ആവശ്യമായിരിക്കെയാണ്
ഭാഗ്യം കടാക്ഷിച്ചത്. മകളുടെ തുടര്‍ചികിത്സയ്ക്ക് ലഭിച്ച അനുഗ്രഹമായാണ് ഈ ഭാഗ്യത്തെ ബിജുവിന്റെ കുടുംബം കരുതുന്നത്. പെരിയയില്‍ പിക്കപ്പ് ഡ്രൈവറാണ് ബിജു. അദ്ദേഹം തിരുവനന്തപുരത്തായതിനാല്‍ സമ്മാനാര്‍ഹമായ ടി ക്കറ്റ് സജിത്ത് ബിജുവിന്റെ സഹോദരന് കൈമാറി. ജീവിതത്തില്‍ നേരിട്ട കടുത്ത പ്രതിസന്ധികള്‍ മറി കടന്നാണ് സജിത്ത് ലോട്ടറി കച്ചവടം തുടങ്ങിയത്. മുന്‍പ് തെങ്ങുകയറ്റത്തൊഴിലാളിയായിരുന്നു. ജോലിക്കിടെ ഒരിക്കല്‍ മാരക മായി കടന്നല്‍ക്കു ത്തേറ്റു. ഏറെ നാളത്തെ . ടി.സജിത്ത് ചികിത്സയ്ക്കുശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. രക്തം കട്ടപിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ശാരീരികാധ്വാനമുള്ള ജോലി ചെയ്യരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. തുടര്‍ന്നാണ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ പെരിയ ബസാറില്‍ ലോട്ടറി സ്റ്റാള്‍ തുടങ്ങിയത്.

 

error: Content is protected !!