നീലേശ്വരം: മാധ്യമ രംഗം ഗുരുതരമായ പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നതെന്നും മാധ്യമങ്ങളുടെ തകര്‍ച്ച ജനാധിപത്യത്തിന്റെ തകര്‍ച്ചയ്ക്ക് കൂടി കാരണമാകുമെന്നും നിയുക്ത കാഞ്ഞങ്ങാട് എംഎല്‍എ ഗോവിന്ദന് പള്ളി കാപ്പില്‍ അഭിപ്രായപ്പെട്ടു. അതു കൊണ്ട് തന്നെ മാധ്യമങ്ങളെ തകര്‍ച്ചയില്‍ നിന്നും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ജനാധിപത്യ വിശ്വാസികള്‍ക്കാണെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. നീലേശ്വരം പ്രസ്ഫോറം സംഘടിപ്പിച്ച ബാലചന്ദ്രന് നീലേശ്വരം,കെടിഎന്‍ രമേശന് , സി കെ കെ മാണിയൂര്‍, അനുസ്മരണവും ബാലചന്ദ്രന് നീലേശ്വരം സ്മാരക മാധ്യമ അവാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസ് ഫോറം പ്രസിഡന്റ് സേതു ബങ്കളം അധ്യക്ഷത വഹിച്ചു.മാതൃഭൂമി ചെറുവത്തൂര്‍ ലേഖകന്‍ ടി രാജന് അവാര്‍ഡ് ഏറ്റുവാങ്ങി. രാഘവന് ചോനമഠം അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ പി എം സന്ധ്യ മുഖ്യാതിഥിയായി. മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് ന്യൂസ് എഡിറ്റര്‍ വിനോയ് മാത്യു ബാലചന്ദ്രന് അനുസ്മരണവും കണ്ണൂര്‍ യൂണിവേഴ്സിറ്റി പരീക്ഷ കണ്ട്രോളര് കെ പി ജയരാജന് സി കെ കെ മാണിയൂര്‍ അനുസ്മരണവും രാജ് മോഹന്‍ നീലേശ്വരം കെടിഎന്‍ രമേശന് അനുസ്മരണവും നടത്തി. നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷമീനാ മുഹമ്മദ് കൗണ്‍സിലര്‍ എ രാജം, നീലേശ്വരം മര്‍ച്ചന്‍സ് അസോസിയേഷന് പ്രസിഡന്റ് കെ വി സുരേഷ് കുമാര്‍ , വ്യാപാരി വ്യവസായ സമിതി ജില്ലാ ട്രഷറര്‍ ഉദയന്‍ പാലായി വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സംഘടന ഭാരവാഹികളായ കെ പി രവീന്ദ്രന് , അഡ്വ. കെ പി നസീര്‍ , പി സി സുരേന്ദ്രന് നായര്‍ , പി ഭാര്‍ഗവി കൈപ്രത്ത് കൃഷ്ണന് നമ്പ്യാര്‍, സുരേഷ് പുതിയേടത്ത്, എം രാധാകൃഷ്ണന് നമ്പ്യാര്‍ , പി സി സുരേന്ദ്രന് നായര്‍ , കെ കെ കുമാരന് , സി വി വിജയരാജ്, സി വി പ്രകാശന്, എം.ബാലകൃഷ്ണന് , കെ എം ഗോപലകൃഷ്ണന്, പി ഗോപാലകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ മാധ്യമ പുരസ്കാരങ്ങള്‍ നേടിയ പ്രസ്സ് ഫോറം അംഗങ്ങളായ സന്ദീപ് ചന്ദ്രന്, ശ്വേതാ മേലത്ത്, വാസു കരിന്തളം , ബാബു നിരിമാളം എന്നിവര്‍ക്കും നിയുക്ത എംഎല്‍എ ഉപഹാരങ്ങള്‍ നല്കി. ഗോവിന്ദന് പള്ളി കാപ്പിലിനെ നഗരസഭാ വൈസ് ചെയര്മാന് പിഎം സന്ധ്യയും ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷംന മുഹമ്മദ് പൊന്നാടയണിയിച്ചു. ഡി രാജന് സ്വാഗതവും പി കെ ബാലകൃഷ്ണന് നന്ദിയും പറഞ്ഞു.
