കാഞ്ഞങ്ങാട്: തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ യു ഡി എഫ് സര്‍ക്കാര്‍ പ്രതിജ്ഞാബന്ധ മാണെന്ന് ആദ്യ ക്യാബിനറ്റ് യോഗത്തിലൂടെ തെളിയിച്ച മുഖ്യമന്ത്രി വി.ഡി. സതീശന് ആശാ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് ഐ.എന്‍.ടി.യു.സി കാസര്‍കോട് ജില്ലാ കമ്മറ്റി അഭിവാദ്യം അര്‍പ്പിച്ച് ആഹ്‌ളാദ പ്രകടനം നടത്തി. ഇടത് പക്ഷ സര്‍ക്കാരിന് പത്ത് വര്‍ഷമായി ആശ തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ സാധിച്ചില്ല. ഇടത് പക്ഷ തൊഴിലാളി യൂണിയനുകള്‍ നിലപാട് മാറ്റി ഐ എന്‍ ടി യു സി പ്രസ്ഥാനത്തിന് ധാര്‍മ്മിക പിന്തുണ നല്‍കാന്‍ തയ്യാറാകണം. ഒരു സമര പരിപാടി പോലും നടത്താതെ തന്നെ ആശതൊഴിലാളികളുടെ പ്രശ്‌നം ഈ സര്‍ക്കാര്‍ തിരിച്ചറിഞ്ഞിരിക്കയാണ്.. അനുമോദന യോഗം ഐ എന്‍.ടി.യു സി . ജില്ലാ പ്രസിഡന്റ് പി.ജി.ദേവ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സിന്ധു ബാബു അദ്ധ്യക്ഷം വഹിച്ചു. ആശ വര്‍ക്കേഴ്‌സ്‌കേണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് രേഖ സി,ഐ എന്‍ ടി യു സി കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് പി.വി ചന്ദ്രശേഖരന്‍, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് എം.കുഞ്ഞികൃഷ്ണന്‍, മോട്ടോര്‍ തൊഴിലാളി ജില്ല സെക്രട്ടറി പി.വി.ബാലകൃഷ്ണന്‍,ജില്ലാ സെക്രട്ടറി പ്രസന്നകുമാരി, ഭാരവാഹികളായ സിന്ധു വലിയ പറമ്പ, അസിത, ഉഷ ചന്ദ്രന്‍, വിമലകൃഷണന്‍ എന്നിവര്‍ സംസാരിച്ചു. തൊഴിലാളി പ്രകടനത്തിന് ജില്ലാ കമ്മറ്റി നേതൃത്വം നല്‍കി.
