അമിതമായി ഗുളികകള്‍ കഴിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു; പുങ്ങംചാല്‍, കാഞ്ഞിരുത്തുങ്കാലിലെ ജിന്‍സ് രാജ് ആണ് മരിച്ചത്

വെളളരിക്കുണ്ട് : അച്ഛന്റെ ഷുഗറിനുള്ള ഗുളികകള്‍ അമിതമായി കഴിച്ച് ചികില്‍സയിലായിരുന്ന മകന്‍ മരിച്ചു.
വെസ്റ്റ് എളേരി, പുങ്ങംചാല്‍, കാഞ്ഞിരുത്തുങ്കാലിലെ രാജു കുര്യന്റെ മകന്‍ ജിന്‍സ് രാജ് (28) ആണ് മരിച്ചത്.
ഈ മാസം 7 നാണ് വീട്ടില്‍ അവശ നിലയില്‍ കണ്ടത്. ബന്ധുക്കള്‍ വെള്ളരിക്കുണ്ടിലെ ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ ഉടന്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് അമിതമായി മരുന്നു അകത്തു ചെന്ന കാര്യം വ്യക്തമായത്. തുടര്‍ന്ന് ബന്ധുക്കള്‍ വീട്ടിലെത്തി നോക്കിയപ്പോള്‍ ഷുഗറിനുള്ള ഗുളികയുടെ ഒഴിഞ്ഞ കവറുകള്‍ കണ്ടെത്തിയിരുന്നു.
. ഇന്നലെ വൈകിട്ടാണ് മരണം. നേരത്തെ ഓട്ടോ ഡ്രൈവറായിരുന്നു. ജിന്‍സ് അമിത മദ്യപാനിയാണെന്ന് പിതാവ് രാജുകുര്യന്‍ വെള്ളരിക്കുണ്ട് പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. അമിതമായി മദ്യപിച്ചെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതു കാരണം രാജുകുര്യനും ഭാര്യയും കര്‍ണ്ണാടകയില്‍ താമസിച്ച് ടാപ്പിംഗ് ജോലി ചെയ്തു വരികയാണ്. മകള്‍ ജിന്‍സി രാജ് തളിപ്പറമ്പില്‍ ജോലി ചെയ്യുകയാണെന്നും അവിടെ തന്നെയാണ് താമസമെന്നും പരാതിയില്‍ പറഞ്ഞു. ജിന്‍സ് രാജിന്റെ മരണത്തില്‍ വെള്ളരിക്കുണ്ട് പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.

 

error: Content is protected !!