കാഞ്ഞങ്ങാട് ബൈക്കിടിച്ച് മരിച്ച വയനാട് സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോയി

കാഞ്ഞങ്ങാട് : ഞായറാഴ്ച രാത്രി കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലത്തിന് സമീപം ബൈക്കിടിച്ച് മരിച്ച വയനാട് വാഴവറ്റ വടക്കേ പറമ്പില്‍ പൗലോസ് (67) ന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോയി. ബളാലിലെ ബന്ധുവിന്റെ മരണവീട്ടില്‍ പോയി കാഞ്ഞങ്ങാട്ടേക്ക് തിരിച്ചു വന്നപ്പോഴാണ് പൗലോസ് അപകടത്തില്‍ പെട്ടത്. ഹോസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. ഭാര്യ: മേരി. മക്കള്‍: അമ്പളി, അഞ്ജു. മരുമക്കള്‍: സജി ,ഷിജു. സഹോദരങ്ങള്‍: ജോണ്‍, അന്നമ്മ, ഏലിയാമ്മ, ലീലാമ്മ, മറിയാമ്മ. സംസ്‌കാരം ഇന്ന് രാവിലെ 10ന് വാഴവറ്റ സി എസ് എ ചര്‍ച്ച് സെമിത്തേരിയില്‍.

 

error: Content is protected !!