എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായിരുന്ന രാമകൃഷ്ണന്‍ കിനാവൂര്‍ അന്തരിച്ചു

നീലേശ്വരം: എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായിരുന്ന രാമകൃഷ്ണന്‍ കിനാവൂര്‍ (56) ബംഗളൂരുവില്‍ അന്തരിച്ചു. ബംഗളൂരു വിമാനപുര എച്ച്എഎല്‍ അയ്യപ്പ ക്ഷേത്രത്തിലെ ജീവനക്കാരനായിരുന്നു. ദേശാഭിമാനി വാരിക ഉള്‍പ്പെടെ നിരവധി ആനുകാലികങ്ങളില്‍ ചെറുകഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി ഗാനങ്ങളും രചിച്ചിട്ടുണ്ട്. സംഗീത ആല്‍ബം, ഹ്രസ്വചിത്രം എന്നിവയിലും മികവ് തെളിയിച്ചു. സോപാന സംഗീതത്തെ ജനകീയമാക്കാന്‍ നിരവധി രചനകളും നൃത്താവിഷ്‌കാരവും ഒരുക്കി. വിവിധ പുരസ്‌കാരവും നേടിയിട്ടുണ്ട്. കിനാനൂരിലെ പരേതനായ ഗോവിന്ദ മാരാരുടെയും മാണിയമ്മയുടെയും മകനാണ്. ഭാര്യ: ലീല (മണലില്‍ കാഞ്ഞങ്ങാട്). സഹോദരങ്ങള്‍: നാരായണന്‍, പാര്‍വതി, തങ്കമണി, പരേതയായ രമണി.

 

error: Content is protected !!