പെരിയ: ഓം ശ്രീ മഠത്തിന്റെ മൂലക്ഷേത്രമായ പെരിയ ശ്രീശൈലം ദേവി ക്ഷേത്രത്തില്‍ പുതിയ സേവാ സമിതി രൂപീകരിച്ചു. ക്ഷേത്ര തന്ത്രിയും അഖണ്ഡ ഭാരത സനാതന സന്ത്‌സമിതി ദേശീയ അദ്ധ്യക്ഷനുമായ മഹാമണ്ഡലേശ്വര്‍ സ്വാമി ഓം ശ്രീ വിദ്യാനന്ദ സരസ്വതിയുടെയും ഓംശ്രീ മഠം മഠാധിപതി മാതാശ്രീ ഓം ശ്രീ ശിവജ്ഞാന സരസ്വതിയുടെയും ദിവ്യസാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ സമിതിയെ തിരഞ്ഞെടുക്കപ്പെട്ടത്.
പി മുരളീധരന്‍ നായര്‍ (പ്രസിഡന്റ്) , പി ബാലചന്ദ്രന്‍ നായര്‍ , സി.കുഞ്ഞമ്പു നായര്‍ (വൈസ് പ്രസിഡണ്ടുമാര്‍),
ടി പുരുഷോത്തമന്‍ നായര്‍ (ജനറല്‍ സെക്രട്ടറി), അനന്തന്‍ ചെക്യാര്‍പ്പ് ,രതീഷ് കനിയുംകുണ്ട് (സെക്രട്ടറിമാര്‍),
പി നാരായണന്‍ നായര്‍ കിഴക്ക് വീട് (ഖജാന്‍ജി) തുടങ്ങി 21 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചു. ജൂലായ് 12, 13, 14 തീയതികളില്‍ നടക്കുന്ന ക്ഷേത്ര പ്രതിഷ്ഠാദിനവും 2027 നടക്കുന്ന മഹാ യാഗവും അതിവിപുലമായി ആഘോഷിക്കുവാന്‍ സമിതിയുടെ പ്രഥമ യോഗം തീരുമാനിച്ചു.
