മാവുങ്കാല്‍: എസ്എസ്എല്‍സി പരീക്ഷയില്‍ രാംനഗര്‍ സ്വാമി രാംദാസ് മെമ്മോറിയല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മികച്ച നേട്ടം. .തുടര്‍ച്ചയായി 100 ശതമാനംവിജയം നേടിക്കൊണ്ടിരിക്കുന്ന സ്‌കൂള്‍ ഈ വര്‍ഷവും 100 ശതമാനം വിജയം നിലനിര്‍ത്തി. പരീക്ഷയെഴുതിയ 65 കുട്ടികളില്‍ 16 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയത്തിലും എ പ്ലസ് ലഭിച്ചു.കാസര്‍കോട് ജില്ലയില്‍ 20527 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 1193 കുട്ടികള്‍ക്കാണ് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചത്.മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച കുട്ടികളുടെ എണ്ണം ജില്ലയില്‍ 5.81 ശതമാനം ആയിരിക്കെ,രാംനഗര്‍ സ്‌കൂളില്‍ 24.6 ശതമാനം കുട്ടികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.അതേസമയം കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് ലഭിച്ച കുട്ടികളുടെ ശതമാനം 7.82 ആണ്.സംസ്ഥാനത്താകെ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച കുട്ടികളുടെ എണ്ണം കഴിഞ്ഞവര്‍ഷത്തേ തില്‍ നിന്നും പകുതിയായി ചുരുങ്ങിയപ്പോള്‍ , 24.6 ശതമാനം കുട്ടികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചത് രാംനഗര്‍ സ്‌കൂളിനെ സംബന്ധിച്ചിടത്തോളം മികച്ച നേട്ടമാണ്.
മികച്ച വിജയം നേടിയ കുട്ടികളെ പിടിഎ യോഗം ചേര്‍ന്ന് അഭിനന്ദിച്ചു.വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഹെഡ്മി സ്ട്രസ്സ് സുനിത ദേവി ടീച്ചറെയും അധ്യാപകരെയും യോഗം അഭിനന്ദിച്ചു.യോഗത്തില്‍ പിടിഎ പ്രസിഡന്റ് കെ മോഹനന്‍ ടഅധ്യക്ഷത വഹിച്ചു.പ്രിന്‍സിപ്പല്‍ ടി വി.നിഷ,എം പി ടി എ കെ.പ്രസിഡന്റ് രേഷ്മ ,ഹെഡ്മിസ്ട്രസ് സി കെ.സുനിതാദേവി ,കെ മനോജ് കുമാര്‍, ടി. കൃഷ്ണന്‍, പ്രസന്നകുമാരി, മണികണ്ഠന്‍, സി പി അഭിരാം , ധനേഷ് , ജിതേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
