ഹിന്ദു ഐക്യവേദി കാലഘട്ടത്തിന്റെ അനിവാര്യം എ.ശ്രീധരന്‍; പ്രമുഖ വ്യാപാരി ഗുരുദത്ത്‌പൈ നിലവിളക്ക് കൊളുത്തി

മാവുങ്കാല്‍ : ഹിന്ദു ഐക്യവേദി കാലഘട്ടത്തിന്റെ അനിവാര്യമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെകട്ടറി എ ശ്രീധരന്‍ ഹിന്ദു ഐക്യവേദി ജില്ലാ പ്രതിനിധി സമ്മേളനം മാവുങ്കാല്‍ വ്യാപാര ഭവനില്‍ ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു. കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഇടതുകാലിലുള്ള മന്ത് വലതുകാലിലേക്ക് മാറി എന്നല്ലാതെ മറ്റൊരു മാറ്റവും സംഭവിച്ചില്ല , ആടിന്റെ തലവെട്ടി പ്രകടനം നടത്തിയ വര്‍ ഉദ്ദേശിക്കുന്നതും സനാതന ധര്‍മ്മത്തെ ഇല്ലായ്മ ചെയ്യാനാണ്. ഒളിഞ്ഞും, തെളിഞ്ഞും, ഹിന്ദുവിന് എതിരെ തിരിയുന്നവര്‍ ഹിന്ദു സംഘടിതരാണെന്ന് ചിന്തിച്ചാല്‍ നന്ന്. പഴയ ഹിന്ദുവല്ല ഇന്നത്തെ ഹിന്ദുവെന്ന് തീവ്രവാദ സ്വഭാവമുള്ളവര്‍ മനസ്സിലാക്കണമെന്നും, അദ്ദേഹം പറഞ്ഞു.ജില്ലാ പ്രസിഡന്റ് എസ്.പി.ഷാജി അദ്ധ്യക്ഷത വഹിച്ചു.
പ്രമുഖ വ്യാപാരി ഗുരുദത്ത്‌പൈ നിലവിളക്ക് കൊളുത്തി കൊണ്ടാണ് സമ്മേളനം ആരംഭിച്ചത്.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ്, സംസ്ഥാന സെക്രട്ടറി ശ്യാംമോഹന്‍ ധര്‍മ്മടം, ജില്ലാ രക്ഷാധികാരി ഗോവിന്ദന്‍ മാസ്റ്റര്‍ കൊട്ടോടി, ജില്ലാ വര്‍ക്കിംങ് പ്രസിഡന്റ് ഗോപാലകൃഷ്ണന്‍ തച്ചങ്ങാട്, ഓമന മുരളി, വാസന്തി കൃഷ്ണന്‍ , സുധാകരന്‍ കൊള്ളിക്കാട്, എന്നിവര്‍ പ്രസംഗിച്ചു . യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി രാജന്‍ മുളിയാര്‍ സ്വാഗതവും, രാമകൃഷ്ണന്‍ വാഴുന്നോറടി നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി എസ്.പി ഷാജി (പ്രസിഡന്റ്),
രാജന്‍ മുളിയാര്‍, ഓമന മുരളി , (ജനറല്‍ സെക്രട്ടറിമാര്‍ ) ,കുഞ്ഞമ്പു മാസ്റ്റര്‍ കൊട്ടോടി (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

 

error: Content is protected !!