ആവേശമായി ജൂഡോ, ബോക്‌സിങ്ങ്, പഞ്ചഗുസ്തി മല്‍സരങ്ങള്‍

കാഞ്ഞങ്ങാട്: ജില്ല ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് മുനിസിപ്പല്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്നുവരുന്ന സംസ്ഥാന മാര്‍ഷ്യല്‍ ആര്‍ട്‌സ് ഫെസ്റ്റിന്റെ നാലാം ദിവസത്തില്‍ ജൂഡോ, ബോക്‌സിങ്, ആം റസലിങ് എന്നീ മൂന്ന് മത്സരങ്ങള്‍ നടന്നു. സിനിമാതാരവും കാസര്‍കോട് സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പിയുമായ സിബി തോമസ് ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ മധുസൂദനന്‍ മുഖ്യാതിഥിയായി. ഒളിമ്പിക് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം വി പ്രതീഷ് അധ്യക്ഷത വഹിച്ചു. ഒളിമ്പിക് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം അച്യുതന്‍ മാസ്റ്റര്‍, പള്ളം നാരായണന്‍, ടി. പവിത്രന്‍, ലത്തീഫ് പെരിയ തുടങ്ങിയവര്‍ സംസാരിച്ചു. ഒളിമ്പിക് അസോസിയേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. എം കെ രാജശേഖരന്‍ സ്വാഗതവും എം കുഞ്ഞബ്ദുള്ള നന്ദിയും പറഞ്ഞു. മത്സര ഉദ്ഘാടനത്തിന്റെ ഭാഗമായി ജൂഡോ കുട്ടികള്‍ അവതരിപ്പിച്ച ജൂഡോ പ്രദര്‍ശനം ശ്രദ്ധേയമായി. ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ 68 പൊയിന്റുകള്‍ നേടി ലയേണ്‍സ് ബോക്‌സിങ് ക്ലബ് കാഞ്ഞങ്ങാട് ഓവറോള്‍ ചാമ്പ്യന്മരായി. 56 പോയിന്റുകളോടെ അല്‍ഫാ ബോക്‌സിങ്ങ് ക്ലബ്ബ് കാസര്‍കോട് രണ്ടാം സ്ഥാനം നേടി. പഞ്ചഗുസ്തി മത്സരത്തില്‍ കാസര്‍കോട് ജില്ലയിലെ അഭിലാഷ് ബെസ്റ്റ് ആം ബെന്റര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. കണ്ണൂര്‍ ജില്ലയിലെ വൈഷ്ണവിനാണ് രണ്ടാം സ്ഥാനം. വനിതാ വിഭാഗത്തില്‍ കാസര്‍കോട് ജില്ലയിലെ ഫാത്തിമ ബെസ്റ്റ് ആം ബെന്‍ന്ററായും ജില്ലയിലെ തന്നെ ശരണ്യ രണ്ടാം സ്ഥാനം നേടി. 160 പോയിന്റ് നേടി കണ്ണൂര്‍ ജില്ല ഓവറോള്‍ ചാമ്പ്യന്മാരായി. 145 പോയിന്റുകളോടെ കാസര്‍കോട് ജില്ല റണ്ണര്‍ അപ്പ് ആയി. ജൂഡോ മത്സരത്തില്‍ ടോപ്പ് ഗണ്‍ ജൂഡോ അക്കാദമി പെരിയ 37 പോയിന്റുകള്‍ നേടി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കാഞ്ഞങ്ങാട് 18 പോയിന്റുകള്‍ നേടി റണ്ണര്‍ അപ്പ് ആയി.
ഇന്നും നാളെയും തായ്‌ക്വോണ്ടൊ മത്സരങ്ങള്‍ നടക്കും.

 

error: Content is protected !!