ബല്ല അഴീക്കോട് സെവന്‍സ്: സുഭാഷ് മേക്കാട്ട് ജേതാക്കള്‍

കാഞ്ഞങ്ങാട്: ബല്ല അഴീക്കോടന്‍ ക്ലബ്ബ് നടത്തിയ ജില്ലാതല സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സമാപിച്ചു. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് യുണൈറ്റഡ് ഹദ്ദാദിനെ പരാജയപ്പെടുത്തി സുഭാഷ് മേക്കാട്ട് ജേതാക്കളായി. വിജയികള്‍ക്ക് കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ക്ലബ്ബ് വൈസ് പ്രസിഡന്റ് വിനീത് അടമ്പില്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എ വി പ്രദീപ് കുമാര്‍ സംസാരിച്ചു . ക്ലബ്ബ് സെക്രട്ടറി സൂചിന്ദ്രന്‍ അടമ്പില്‍ സ്വാഗതവും ജോയിന്‍ സെക്രട്ടറി രാഹുല്‍ അടമ്പില്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!