കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ല ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്
ഇന്റോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന മാര്‍ഷന്‍ ആട്സ് ഫെസ്റ്റിവലിന് തുടക്കമായി. കാഞ്ഞങ്ങാട് നഗരസഭ ചെയര്മാന് വി.വി. രമേശന് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സില്‍ സൗമ്യ ഗോപിനാഥ് അധ്യക്ഷത വഹിച്ചു. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ എം അച്യുതന് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. കായിക വിഭാഗം സ്റ്റാന്‍ഡിങ് ചെയര്മാന് എം സേതു, സീനിയര്‍ വൈസ് പ്രസിഡന്റ് എംകെ. രാജശേഖരന് മാസ്റ്റര്‍, എം കുഞ്ഞബ്ദുള്ള, ടി. പവിത്രന് മാസ്റ്റര്‍, കെ രേഖ, കെ.വി. രാമകൃഷ്ണന്, അബ്ദുല്‍ ലത്തീഫ്, മൂസ പാലക്കുന്ന്,മനോജ് പള്ളിക്കര, സുരേഷ് മോഹന്‍,എ എം ഗംഗാധരന്, കെ വി കണ്ണന് മാസ്റ്റര്‍, നിതിന്‍ തീര്‍ത്ഥങ്കര, ഗഫൂര്‍ ബേവിഞ്ച, സംസാരിച്ചു ജില്ലാ കരാട്ടെ അസോസിയേഷന് സെക്രട്ടറി കെ സി സെബാസ്റ്റ്യന്‍ നന്ദി പറഞ്ഞു.ആദ്യ രണ്ട് ദിവസം കരാട്ടെ മത്സരമാണ് നടക്കുന്നത്. 16 ന് വുഷു, കളരിപ്പയറ്റ് മത്സരങ്ങള്‍, 17 ന് ആം റസലിങ്, ജുഡൊ, ബോക്സിങ്ങ് മത്സരങ്ങള്‍. 18, 19 തീയ്യതികളില്‍ തായ്ക്കോണ്ടോ തുടങ്ങി ഏഴ് കായിക മേഖലകളിലാണ് ഫെസ്റ്റിവലിന്റെ ഭാഗമായി മത്സരം നടക്കുന്നത്.
