പെരിയ : ബേക്കല്‍ ഗോകുലം ഗോശാലയില്‍ നടന്നു വരുന്ന മൂന്നാമത് വൈശാഖ നടനം ദേശീയ നൃത്യോത്സവത്തിന്റെ സമാപന ദിവസമായ പതിനാലാം തീയ്യതി വ്യാഴാഴ്ച വൈകിട്ട് 8 മണിക്ക് അന്താരാഷ്ട്ര പ്രശസ്തിയാര്‍ജ്ജിച്ച സയ്യദ് സലാവുദ്ദീന്‍ പാഷയുടെ ശിക്ഷണത്തില്‍ അഭ്യസിച്ച ശാരീരിക വൈകല്യമുള്ള 12 കുട്ടികള്‍ വീല്‍ ചെയറില്‍ നൃത്തം വെക്കും. ഗിന്നസ്സ് വേള്‍ഡ് റെക്കോഡ്, ലിംക ബുക്ക് ഓഫ് റെക്കോഡ് മുതലായവ കരസ്ഥമാക്കിയ പാഷയുടെ മിറാക്ക്ള്സ് ഓഫ് വീല്‍സ് എന്ന ടീം എ പി ജെ അബ്ദുള്‍ കലാം , പ്രണബ് മുഖര്‍ജി, ദ്രൗപദി മുര്‍മു എന്നിവര്‍ രാഷ്ട്രപതിയായിരിക്കെ രാഷ്ട്രപതി ഭവനിലും നൃത്തം അവതരിപ്പിച്ചിരുന്നു. ലോകത്തിലെ തന്നെ ആദ്യ പ്രൊഫഷണല്‍ വീല്‍ ചെയര്‍ ഡാന്‍സ് ടീമാണ് പാഷയുടെ മിറാക്ക്ള്‍ ഓഫ് വീല്‍ ചെയര്‍
