നീലേശ്വരം മാര്‍ക്കറ്റ് ജംഗഷനിലെ നാഷണല്‍ഹൈവേയില്‍ ആകാശ പാത നിര്‍മ്മിക്കണം: ബ്ലഡ് ഡോണേഴ്‌സ് കേരളകാസര്‍കോട് ജില്ലാ കമ്മിറ്റി

നീലേശ്വരം: ബ്ലഡ് ഡോണോഴ്‌സ് കേരള കാസര്‍കോട് ജില്ല കമ്മിറ്റി ജനറല്‍ ബോഡിയോഗം നീലേശ്വരം വ്യാപാര ഭവന്‍ ഹാളില്‍ നടന്നു.സംസ്ഥാന ആക്ടിങ്ങ് പ്രസിഡണ്ട് നബീല്‍ ബാബു വളാഞ്ചേരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗംഗന്‍ തൃക്കരിപ്പൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലയിലെ നിലവിലെ രണ്ട് ബ്ലഡ് ബാങ്കില്‍ നിന്നും രക്ത ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ തങ്കയം താലൂക്ക് ഹോസ്പിറ്റലില്‍ ബ്ലഡ് ബാങ്ക് സംവിധാനമുണ്ടാക്കി ഡോണര്‍മാര്‍ക്ക് ബ്ലഡ് നല്‍കാനുള്ള അവകാശങ്ങള്‍ നല്‍കണമെന്നും, നീലേശ്വരം മാര്‍ക്കറ്റ് ജംഗഷനിലെ നാഷണല്‍ഹൈവേയിലെ നിലവില്‍ നിര്‍മ്മിച്ച മണ്‍ മതില്‍ പാലത്തിന് പകരമായി തൂണുകള്‍ നിര്‍മിച്ചുള്ള ആകാശ പാത നിര്‍മ്മിക്കണമെന്നും, ബ്ലഡ് ഡോണേഴ്‌സ് കേരള കാസര്‍കോട് ജില്ല കമ്മിറ്റിയുടെ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. ഷെരീഫ് മാടപ്പുറം സ്വാഗതം പറഞ്ഞു, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ജുനൈദ് നടുവെട്ടം,
മനോജ് നീരടില്‍, രതീഷ് പള്ളിക്കര, ജയന്‍ ചെറുവത്തൂര്‍,ഷോണി കെ.ജോര്‍ജ്, ആശ ബിന്ദി, മറിയംബീവി,അജിത് ചെറുവത്തൂര്‍, ഷിബു. ഐ.വി, പ്രീതി ചെറുവത്തൂര്‍, വിനോദ് കുമാര്‍.കെ,സുധി.എം, എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി മനോജ് നീരിടിയില്‍ (പ്രസി), അനില്‍കുമാര്‍ ചീമേനി, അനിത രാജ്, ജയന്‍ ചെറുവത്തൂര്‍ (വൈ:പ്രസി), ഷെരീഫ് മാടാപ്പുറം (ജനറല്‍ സെക്രട്ടറി), ബി.സി. യാസര്‍, ഹെന രതീഷ്, റോഹിത് മനോജ് (ജോ: സെക്രട്ടറി), ട്രഷറര്‍ :അജിത് കുമാര്‍. കെ.എം എന്നിവരെ തിരഞ്ഞെടുത്തു.

 

error: Content is protected !!