സംസ്ഥാന മാര്‍ഷല്‍ ആര്‍ട്‌സ് ഫെസ്റ്റിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി;  മെയ് 14 മുതല്‍ 19 വരെ കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ഇന്റോര്‍ സ്റ്റേഡിയത്തിലാണ് മല്‍സരങ്ങള്‍ നടക്കുക

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ല ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് നടന്ന സംസ്ഥാന മാര്‍ഷന്‍ ആട്‌സ് ഫെസ്റ്റിവലിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു.
മെയ് 14 മുതല്‍ 19 വരെ കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ഇന്റോര്‍ സ്റ്റേഡിയത്തിലാണ് കേരള ഒളിമ്പിക് അസോസിയേഷന്റെ ജൂണ്‍ 23 ന് നടക്കുന്ന അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷത്തോടെ അനുബന്ധിച്ചാണ്
കാസര്‍കോട് ജില്ലയില്‍ സംസ്ഥാന മാര്‍ഷന്‍ ആട്‌സ് ഫെസ്റ്റ് നടക്കുന്നത്. ജില്ലയില്‍ ആദ്യമായാണ് ഇത്തരം മത്സരത്തിന് വേദി ഒരുങ്ങുന്നത്. ജില്ലയിലെ നിരവധി കായിക താരങ്ങള്‍ക്ക് കായിക മത്സരങ്ങള്‍ പങ്കെടുക്കാനുള്ള ഒരു പുതിയ വേദിയായി മാര്‍ഷല്‍ ആര്‍ട്‌സ് ഫെസ്റ്റ് മാറ്റും.ഫെസ്റ്റ് 14 ന് രാവിലെ 11ന് കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയ്യും.സംസ്ഥാന ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി സുനില്‍ കുമാര്‍ മുഖ്യാതിഥിയാവു. 14, 15 തീയ്യതികളില്‍ കരാട്ടെ മത്സരം, 16 ന് വുഷു, കളരിപ്പയറ്റ് മത്സരങ്ങള്‍, 17 ന് ആം റസലിങ്, ജുഡൊ, ബോക്‌സിങ്ങ് മത്സരങ്ങള്‍. മെയ് 18, 19 തീയ്യതികളില്‍ തായ്‌ക്കോണ്ടോ തുടങ്ങി ഏഴ് കായിക മേഖലകളിലാണ് ഫെസ്റ്റിവലിന്റെ ഭാഗമായി മത്സരം നടക്കുന്നത്. കരാട്ടെ 400, തായ്‌ക്കോണ്ടൊ 700, ജൂഡോ100, കളരി: 50,വിഷു 100, ബോക്‌സിങ്: 100, ആം റസലിങ് 100 എന്നിങ്ങനെ കാസര്‍കോട് ജില്ലയില്‍ നിന്നും മറ്റ് ജില്ലകളില്‍ നിന്നുമായി ആയിരത്തിഅഞ്ഞൂറിലധികം കായിക താരങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. 19 ന് നടക്കുന്ന സമാപന സമ്മേളനം രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉല്‍ഘാടനം ചെയ്യും. ജില്ലയിലെ നിയുക്ത എം എല്‍ എമാര്‍, ഒളിമ്പിയന്മാര്‍, അന്താരാഷ്ട്ര കായിക താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ വിവിധ ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റില്‍ സംബന്ധിക്കും. മത്സരം കാണുന്നതിന് വേണ്ടിയുള്ള പ്രവേശനം സൗജന്യമാണയെന്ന് സംഘാടകസമിതി ചെയര്‍മാന്‍ വി വി രമേശന്‍, ഒളിമ്പിക് അസോസിയേഷന്‍ ജില്ല സെക്രട്ടറിയും സംഘാടകസമതി ജനറല്‍ കണ്‍വീനറുമായ എം അച്ചുതന്‍, ഒളിമ്പിക് അസോസിയേഷന്‍ ജില്ല പ്രസിഡന്റ് പ്രതിഷ് മീത്തല്‍, സിനിയര്‍ വൈസ് പ്രസിഡന്റ് ഡോ. എം കെ രാജശേഖരന്‍, തൈക്കോണ്ടോ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എം.കുഞ്ഞബ്ദുള്ള
എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

 

error: Content is protected !!