കാഞ്ഞങ്ങാട്: സാമൂഹ്യ സംസ്‌കാരിക ജീവകാരുണ്യ മേഖലയില്‍ നിരന്തരം ഇടപെടല്‍ നടത്തുന്ന കിഴക്കുംകര മെട്രോ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെയും വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ ലൈബ്രറി കൗണ്‍സിലിന്റെ വായന വെളിച്ചം വായന കളരി പരിപാടിയുടെ ഭാഗമായി കുട്ടികളുടെയും മുതിര്‍ന്നവരുടെയും പങ്കാളിത്തത്തില്‍ അവധിക്കാല ഏകദിന ക്യാമ്പ് നടത്തി. സമ്മര്‍ മിഠായി എന്ന പേരില്‍ നടന്ന ക്യാമ്പിന്റെ ഭാഗമായി കെ വി വിനോദ് അനുസ്മരണം, പ്രശസ്ത നാടന്‍ പാട്ട് കലാകാരനും, ട്രെയിനറു മായ അഭിരാജ് നടുവില്‍ നേതൃത്വം നല്‍കിയ കളിയും കാര്യവും, മണലില്‍ എം കൃഷ്ണന്റെ സ്മാരക എന്‍ഡോവ്‌മെന്റ് കുടുംബാം ഗങ്ങളില്‍ നിന്നും ഏറ്റുവാ ങ്ങല്‍, അനുമോദന സദസ്സ്, കലാസന്ധ്യ , ലൈബ്രറി കുട്ടികളുടെ കയ്യെഴുത്ത് മാസികയുടെ പ്രകാശനം,തുടങ്ങിയ വിവിധ പരിപാടികള്‍ നടന്നു. പ്രമുഖ അഭിഭാഷകന്‍ രാജ്‌മോഹന്‍ മണലില്‍ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് സെക്രട്ടറി കെ രാകേഷ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഫോക് ലോര്‍ അക്കാദമിയുടെ പൂരക്കളി അവാര്‍ഡ് നേടിയ കിഴക്കുംകര പുള്ളിക്കാരിങ്കാളിയമ്മ ദേവസ്ഥാനത്തിലെ ആചാര സ്ഥാനികന്‍ കുമാരന്‍ വെളിച്ചപ്പാടച്ചന്‍, എ എസ് ഐ ആയി പ്രൊമോഷന്‍ ലഭിച്ച പോലീസ് ഉദ്യോഗസ്ഥരായ അശോകന്‍ തുളിച്ചേരി, പി വി രാജേഷ് കുമാര്‍ എന്നിവരെ ആദരിച്ചു. രാമന്‍ എം, മഹേഷ് മണലില്‍, രാഗേഷ് കെ , അനിത എന്‍ കെ , സി വി പ്രകാശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എം ചന്ദ്രന്‍ സ്വാഗതവും നിഷ മണലില്‍ നന്ദിയും പറഞ്ഞു
