വെള്ളിക്കോത്ത് : കേരള ദിനേശ് ബീഡി സഹകരണ സംഘം വെള്ളിക്കോത്ത് ബ്രാഞ്ചില്‍ നിന്നും 33 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന പി. കാര്‍ത്യായനി, 40 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന സി. സരള, 38 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന എ. തമ്പായി എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. വെള്ളിക്കോത്ത് നടന്ന യാത്രയയപ്പ് അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. വി.തുളസി ഉദ്ഘാടനം ചെയ്തു. കെ. ശോഭ അധ്യക്ഷത വഹിച്ചു. സംഘം പ്രസിഡണ്ട് പി. കാര്യമ്പു ഉപഹാര വിതരണം നടത്തിക്കൊണ്ട് സംസാരിച്ചു. എം. പൊക്ലന്‍, പി. പി. തങ്കമണി, ചെറാ കോട്ട് കുഞ്ഞിക്കണ്ണന്‍, ടി. ബാബു, നിഖില്‍, വി.ഗിനീഷ്, പി. രാധാകൃഷ്ണന്‍, എ. വി. സഞ്ജയന്‍, കാര്‍ത്യായനി, എന്നിവര്‍ സംസാരിച്ചു. പി. കാര്‍ത്യായനി, സി.സരള, എ. തമ്പായി എന്നിവര്‍ മറുപടി പ്രസംഗം നടത്തി. എം.ഓമന സ്വാഗതം പറഞ്ഞു.
