മടിക്കൈ ആലയിയില്‍ അനധികൃത ടവര്‍ നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു

മടിക്കൈ: മടിക്കൈ ആലയിയില്‍ ജനവാസ കേന്ദ്രത്തിന് നടുവില്‍ ടവര്‍ സ്ഥാപിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു.
കഴിഞ്ഞ ദിവസം രാവിലെയാണ് സ്വകാര്യ ടെലികോം കമ്പനിയുടെ മൊബൈല്‍ ടവര്‍ നിര്‍മ്മാണമാണ് ആരംഭിച്ചത്.
ജെസിബിയുമായി തൊഴിലാളികള്‍ സ്ഥലത്ത് കുഴിയെടു ക്കാന്‍ എത്തിയപ്പോഴാണ് ടവര്‍ നിര്‍മ്മാണ വിവരം നാട്ടുകാര്‍ അറിയുന്നത്. വിവരമറിഞ്ഞ് സ്ത്രീകളും കുട്ടികളുമടക്കം നൂ റോളം പേര്‍ സ്ഥലത്ത് ത ടിച്ചുകൂടി പ്രവൃത്തി തടഞ്ഞു.ഇതിന് സമീപത്തായി അങ്ക ണവാടിയും ഉണ്ട്. കുട്ടികളുടെ സുരക്ഷയാണ് പ്രധാ നം.
ജനവാസ കേന്ദ്രത്തില്‍ ടവര്‍ സ്ഥാപിക്കുന്നത് റേഡിയേഷന്‍ മൂലം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും ഭൂഗ ഭ ജലനിരപ്പ് താഴുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. അനുമതിയില്ലാതെ പണി പുനരാരംഭിച്ചാല്‍ റോഡ് ഉപരോധമടക്കമുള്ള ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് ആക്ഷന്‍ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.

 

error: Content is protected !!