വിധവകളായവരുടെ ബാങ്ക് കടങ്ങള്‍ സര്‍ക്കാര്‍ എഴുതിത്തള്ളണമെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് മിഷന്‍

ചെറുവത്തൂര്‍: സര്‍ഫാസി എന്ന കൊലയാളി നിയമം വന്നതിന്റെ ഭാഗമായി കാലാവധി എത്തുന്നതിന് മുന്‍പേ ബാങ്ക് ജപ്തി ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ വിധവകള്‍ ആയിട്ടുള്ളവരുടെ ബാങ്ക് കടങ്ങള്‍ പൂര്‍ണമായും എഴുതിത്തള്ളണമെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് മിഷന്‍ കാഞ്ഞങ്ങാട് നീലേശ്വരം മേഖല കമ്മിറ്റി യോഗത്തില്‍ ആവശ്യപ്പെട്ടു. ചെറുവത്തൂര്‍ ചെമ്പ്രക്കാനം വെച്ച് നടന്ന യോഗം എച്ച് ആര്‍ എം സംസ്ഥാന പ്രസിഡന്റ് അജീഷ് മൈക്കിള്‍ യോഗം ഉദ്ഘാടനം ചെയ്തു. എച്ച് ആര്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി അനീഷ് കാസര്‍കോട് അധ്യക്ഷനായി. വഹിക്കുകയും വനജ സി, സഫൂറ ബോവിക്കാനം, വി.ടി.ജിജോ, മിശാല്‍ റഹ്മാന്‍, മണികണ്ഠന്‍ പി പി, സിന്ധു കെ എന്നിവര്‍ സംസാരിച്ചു.ഡി. ലളിത സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട്, നീലേശ്വരം കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ആഴ്ചയില്‍ ഒരു ദിവസം ജില്ലയിലെ ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രി, ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലെ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് സൗജന്യ പൊതിച്ചോറ് വിതരണം നടത്തുന്നതിനും ആദ്യ പൊതിച്ചോര്‍ വിതരണം നീലേശ്വരം വെച്ച് നടത്തുന്നതിനും തീരുമാനമെടുത്തു. കാഞ്ഞങ്ങാട് നീലേശ്വരം മേഖല കമ്മിറ്റിയുടെ ചുമതലയില്‍ സെന്‍ട്രല്‍ കമ്മിറ്റിയിലേക്ക് മണികണ്ഠന്‍ പി പി, ജില്ലാ കോര്‍ഡിനേറ്റര്‍ ആയി സിന്ധു കെ. എന്നവരും മേഖല കമ്മിറ്റി പ്രസിഡന്റ് വനജ സി, സെക്രട്ടറി ഡി ലളിത, വര്‍ക്കിംഗ് പ്രസിഡണ്ട് ടി പി സുഹറ, ട്രഷറര്‍ തങ്കമണി, എക്‌സിക്യൂട്ടീവ് ഭാരവാഹികളായി കെ. ലളിത, കാര്‍ത്യായനി, ശ്രീധരന്‍ എന്നിവരെ തിരഞ്ഞെടുത്തു
ഈ മാസം മുപ്പതാം തീയതിക്കുള്ളില്‍ കാസര്‍കോട് വെച്ച് നേതൃത്വ ശില്‍പ്പശാല നടത്തുവാനും തീരുമാനമെടുത്തു

 

error: Content is protected !!