സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുക: മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ കാഞ്ഞങ്ങാട് ഡിവിഷന്‍ സമ്മേളനം; യൂണിയന്‍ ജില്ലാ പ്രസിഡന്റ് പി അപ്പുക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് : പ്രിയദര്‍ശിനി യാത്ര സംവിധാനം നടപ്പിലാക്കിയതുമൂലം തകര്‍ന്ന സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കണമെന്നും തൊഴില്‍ നഷ്ടം സംഭവിക്കുന്ന തൊഴിലാളികളെ സര്‍ക്കാര്‍ ഏറ്റെടുത്ത സംരക്ഷിക്കണമെന്നും തൊഴിലാളികള്‍ക്ക് ഗുരുതരമായി ബാധിക്കുന്ന ലേബര്‍ കോഡ് സംവിധാനത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്ന് , ഇത് നടപ്പിലാക്കാന്‍ ശ്രമിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നയം തിരുത്തണമെന്നും കാഞ്ഞങ്ങാട് നടന്ന മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു} കാഞ്ഞങ്ങാട് ഡിവിഷന്‍ സമ്മേളനം ആവശ്യപ്പെട്ടു. കുന്നുമ്മല്‍ അഴീക്കോടന്‍ സെന്ററില്‍ നടന്ന സമ്മേളനം യൂണിയന്‍ ജില്ലാ പ്രസിഡന്റ് പി അപ്പുക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ പ്രസിഡണ്ട് കെ വി രാഘവന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി ഗിരികൃഷ്ണന്‍, ഫെഡറേഷന്‍ കമ്മിറ്റി അംഗം പ്രഭാകരന്‍ അയ്യങ്കാവ്, , ജില്ലാ കമ്മിറ്റി അംഗം പി ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. പി പി മോഹനന്‍ രക്തസാക്ഷി പ്രമേയവും, എം രാജീവന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഡിവിഷന്‍ സെക്രട്ടറി സി വി ശശിധരന്‍ സ്വാഗതം പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി ആദ്യകാല ഭാരവാഹികളെയും പ്രവര്‍ത്തകരുമായ 28 അംഗങ്ങളെ ആദരിച്ചു.
ഭാരവാഹികള്‍ കെ വി രാഘവന്‍( പ്രസിഡന്റ് ),
പി വി ദാമോദരന്‍ ( വൈസ് പ്രസിഡന്റ്),
സി വി ശശിധരന്‍ ( സെക്രട്ടറി),
പി മോഹനന്‍ ( ജോയിന്‍ സെക്രട്ടറി ),
മോഹനന്‍ കോഴിപ്പാടി( ട്രഷറര്‍ ).

 

error: Content is protected !!