മാവുങ്കാലിലെ ട്രാഫിക് തടസ്സങ്ങള്‍ക്കും വെള്ളക്കെട്ടുകള്‍ക്കും പരിഹാരം ഉണ്ടാക്കണം: രാംനഗര്‍ റെസിഡന്‍സ് അസോസിയേഷന്‍ ; വാര്‍ഷിക ജനറല്‍ ബോഡിയോഗവും ബോധവല്‍ക്കരണ ക്ലാസും നടന്നു

കാഞ്ഞങ്ങാട്: മാവുങ്കാല്‍ കേന്ദ്രീകരിച്ച് കഴിഞ്ഞ 9 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന രാംനഗര്‍ റസിഡന്റ്‌സ് അസോസിയേഷന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം നടന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായി മാവുങ്കാല്‍ ടൗണില്‍ ഉണ്ടായിരിക്കുന്ന ട്രാഫിക് തടസ്സങ്ങള്‍ക്കും ടൗണിലും പരിസര പ്രദേശത്തും ഉണ്ടാകുന്ന വെള്ളക്കെട്ടുകള്‍ക്കും പരിഹാരം ഉണ്ടാക്കണമെന്നും ആനന്ദാശ്രമം മുതല്‍ ദേശീയ പാത വരെ സംസ്ഥാന പാതയുടെ ഇരുവശവും ഓവുചാലും നടപ്പാതയും നിര്‍മ്മിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
റെസിഡന്‍സ് ഹാളില്‍ നടന്ന യോഗം അജാനൂര്‍ പഞ്ചായത്ത് അംഗം പി കെ കാര്‍ത്യായനി ഉദ്ഘാടനം ചെയ്തു. റെസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് കരിച്ചേരി പ്രഭാകരന്‍ അധ്യക്ഷനായി. ട്രഷറര്‍ രാജന്‍ മീങ്ങോത്ത്, സെക്രട്ടറി ചിണ്ടന്‍ കുട്ടി,ലൈബ്രറി കമ്മറ്റി പ്രസിഡന്റ് ഗോപാലന്‍ നിട്ടൂര്‍ എന്നിവര്‍ സംസാരിച്ചു.
കാസര്‍കോട് സോഷ്യല്‍പോലീസിംഗ് ഡിവിഷന്റെ നേതൃത്വത്തില്‍ സ്വയം പ്രതിരോധ ക്ലാസും, സൈബര്‍ ബോധവല്‍ക്കരണ ക്ലാസുകളും നടന്നു, സോഷ്യല്‍ പോലീസിംഗ് ഡിവിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി കെ രാമകൃഷ്ണന്‍, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ( ജനമൈത്രി ) കെ ശശിധരന്‍, എസ് സി ടി അംഗങ്ങളായ പ്രസീത, എ രമ്യത, സി അരുണ്‍, ശ്യാം രാജ് എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. വിവിധ കലാപരിപാടികളും നടന്നു.പുതിയ ഭാരവാഹികളായി
വി കുഞ്ഞികൃഷ്ണന്‍ ( പ്രസിഡന്റ്),
പി വി ശ്രീധരന്‍ ( വൈസ് പ്രസിഡന്റ്)
ഗോപാലന്‍ നീട്ടൂര്‍(സെക്രട്ടറി),
കെ എ പ്രവീണ്‍കുമാര്‍( ജോ:സെക്രട്ടറി ),
രാജന്‍ മീങ്ങോത്ത് ( ട്രഷറര്‍ ) എന്നിവരെ തിരഞ്ഞെടുത്തു

 

error: Content is protected !!