കാഞ്ഞങ്ങാട് : വ്യാപാര മേഖലയെ സാരമായി ബാധിക്കുന്ന ഓണ്‍ലൈന്‍ വ്യാപാരം നിയന്ത്രിക്കണമെന്നു ദേശീയപാത വികസനത്തിന്റെ ഭാഗമായി തകരാറിലായ പടന്നക്കാട് പ്രദേശത്തെ ബസ്റ്റോപ്പുകള്‍ പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും പ്രയോജനം ആകുന്ന രീതിയില്‍ പുനക്രമീകരിക്കണം, പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ നടത്തുന്ന അനാവശ്യമായ റൈഡ് അവസാനിപ്പിക്കണമെന്നും പടന്നക്കാട് നടന്ന കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പടന്നക്കാട് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സമിതി ഏരിയ ട്രഷറര്‍ കെ വി സുകുമാരന്‍ ഉദ്ഘാടനം ചെയ്തു, യൂണിറ്റ് പ്രസിഡന്റ് എം ശോഭനന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജോ: സെക്രട്ടറി സത്യന്‍ പടന്നക്കാട് വ്യാപാരി മിത്ര പദ്ധതി വിശദീകരണം നടത്തി. വനിത വിഭാഗം ജില്ലാ സെക്രട്ടറി എം അനിത വിവിധ മേഖലയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. എം ഗംഗാധരന്‍, മനോജ് കരുവളം, കെ വി ബിജു കെ സുമേഷ് എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി രാജേഷ് കുറന്തൂര്‍ സ്വാഗതം പറഞ്ഞു
ഭാരവാഹികള്‍
എം ശോഭനന്‍( പ്രസിഡന്റ്)
പി ബീന( വൈസ് പ്രസിഡന്റ്)
രാജേഷ് കുറുന്തൂര്‍ ( സെക്രട്ടറി)
അജയരാജ് ( ജോയിന്‍ സെക്രട്ടറി)
കെ . സുമേഷ്( ട്രഷറര്‍ ).
