ജോലിക്കിടെ ഷോക്കേറ്റ് ചികിത്സയിലായിരുന്ന ലൈന്‍മാന്‍ മരിച്ചു; കല്ലപ്പള്ളിയിലെ സുരേഷ് പാടി കൊച്ചി ആണ് മരിച്ചത്

പാണത്തൂര്‍ : ജോലിക്കിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന കെഎസ്ഇബി ജീവനക്കാരന്‍ മരണപ്പെട്ടു. ബളാംന്തോട് കെഎസ്ഇബി ഓഫീസിലെ ലൈന്‍മാന്‍ കല്ലപ്പള്ളി പാടി കൊച്ചിയിലെ സുരേഷ് (44)ആണ് സുള്ള്യയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്ന് പുലര്‍ച്ചെ മരണപ്പെട്ടത്. ഓഗസ്റ്റ് 15 ന് കല്ലപ്പള്ളി പാടികൊച്ചിയില്‍ വൈദ്യുതി ഇല്ലാത്തതിനാല്‍ പ്രശ്‌നം പരിഹരിക്കുന്നതിനായി ഫ്യൂസ് കെട്ടുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. തുടര്‍ന്ന് സുരേഷിനെ സൂര്യ ആശുപത്രിയിലും തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. അവിടെനിന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സുള്ള്യയിലെ കെ വി ജി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. അണ്ണയ്യ നായക്ക്, മീനാക്ഷി ദമ്പതിയുടെ മകനാണ്. ഭാര്യ : ഗംഗ. മക്കള്‍ : ധനുശ്രീ (പ്ലസ് വണ്‍ വിദ്യാര്‍ഥിമുള്ളേരിയ), ധനുഷ് (എട്ടാംക്ലാസ് വിദ്യാര്‍ത്ഥിചിറകടവ് ).സഹോദരങ്ങള്‍: നന്ദകുമാര്‍,
സാവിത്രി.

 

error: Content is protected !!