കെ.എസ്.ആര്‍.ടി. സി ബസിലെ സൗജന്യ യാത്ര: സ്വകാര്യ ബസ് ഉടമകളുടെയും തൊഴിലാളികളുടെയും മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

കാസര്‍കോട്: കെ. എസ്. ആര്‍. ടി സി ബസിയിലെ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര സ്വകാര്യ ബസ് വ്യവസായത്തെ തകര്‍ക്കുന്നതായി ആരോപിച്ച് ബസ് ഉടമകളും തൊഴിലാളികളും നടത്തിയ സൂചന പണിമുടക്ക് ജില്ലയില്‍ പൂര്‍ണം.
പണിമുടക്കിയ ബസ് ഉടമകളും തൊഴിലാളികളും കാസര്‍കോട് കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി. കലക്ട്രേറ്റ്
പരിസരത്ത് മാര്‍ച്ച് പോലീസ് തടഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് ശരണ്യ മനോജ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ. ഗിരീഷ് അധ്യക്ഷത വഹിച്ചു. ഹോസ്ദുര്‍ഗ് താലൂക്ക്  പ്രസിഡന്റ് എ വി പ്രദീപ്കുമാര്‍, യൂണിയന്‍ ഭാരവാഹികളായ ഗിരികൃഷ്ണന്‍, കെ.വി.ബാബു, പത്മനാഭന്‍ പുല്ലൂര്‍, എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി. ലക്ഷ്മണന്‍ സ്വാഗതവും രാജേഷ് നന്ദിയും പറഞ്ഞു. അണങ്കൂരില്‍ നിന്നും ആരംഭിച്ച പ്രകടനത്തില്‍ നൂറ് കണക്കിന്
ബസ് ഉടമകളും തൊഴിലാളികളും പങ്കെടുത്തു. ബസ് സമരം തുടര്‍ന്ന് വിവിധ റൂട്ടുകളിലെ യാത്രക്കാരെ വലച്ചു.’

 

error: Content is protected !!